ഔഡി Q2 വിന്റെ എതിരാളി; ടി-റോക്കിന് പിന്നാലെ ടി-ക്രോസ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍ ‍!

രണ്ട് കോമ്പാക്ട് എസ്‌യുവികളുമായി ഫോക്‌സ്‌വാഗണ്‍

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (09:42 IST)
ടി-റോക്ക് എന്ന എസ്‌യുവി അവതരിപ്പിച്ചതിനു പിന്നാലെ കോമ്പാക്ട് എസ്‌യുവി ടി-ക്രോസുമായി കളം നിറയാന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 2018ലായിരിക്കും ടി-ക്രോസ് എന്ന കോമ്പാക്ട് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെക്കുകയെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ ജനീവയില്‍ നടന്ന മോട്ടോര്‍ ഷോയില്‍ കാഴ്ചവെച്ച ടി-ക്രോസ് ബ്രീസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ കോമ്പാക്ട് എസ്‌യുവിയും ഒരുങ്ങുക.
 
ടി-റോക്കിന് സമാനമായ രീതിയിലുള്ള പരുക്കന്‍ ലുക്ക് നല്‍കുന്ന വീതിയേറിയ ഫ്രണ്ട് ഗ്രില്ലും 20 ഇഞ്ച് അലോയ് വീലുകളും വീതിയേറിയ വീല്‍ ആര്‍ച്ചുകളുമായിരിക്കും ടി-ക്രോസില്‍ ഉണ്ടായിരിക്കുക. പോളോ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് എഞ്ചിന്‍ കരുത്തേകുന്ന ഈ വാഹനത്തില്‍ ഫ്രണ്ട് വീലുകളിലേക്ക് കരുത്ത് പകരുന്ന ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടായിരിക്കുക.
 
വെറും 10.3 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിനു സാധിക്കും. മണിക്കൂറില്‍ 187 കിലോമീറ്ററാണ് ഈ കോണ്‍സെപ്റ്റ് മോഡലിന്റെ ഉയര്‍ന്ന വേഗത. 20.04 കി.മീ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓള്‍-വീല്‍-ഡ്രൈവിലാകും പ്രൊഡക്ഷന്‍ വേര്‍ഷന്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔഡി Q2 വിനോടായിരിക്കും ടി-ക്രോസിന്റെ മത്സരം. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments