2000ന്‍റെ നോട്ടില്‍ മഷി പുരണ്ടോ? ആ കാശ് പോയതുതന്നെ!

Webdunia
ചൊവ്വ, 30 ജനുവരി 2018 (12:19 IST)
റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയിരിക്കുന്ന 2000, 500, 200, 50, 10 നോട്ടുകളില്‍ എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ ബാങ്കുകളില്‍ കൊണ്ടുക്കൊടുത്തിട്ട് ഒരു കാര്യവുമില്ല. ബാങ്ക് ആ നോട്ട് മാറിനല്‍കില്ല.
 
അതുകൊണ്ട് പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. നോട്ടില്‍ മഷി പുരളുന്നതും, നോട്ടില്‍ കീറല്‍ വീഴുന്നതുമായ സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. നോട്ടില്‍ പേരും അഡ്രസും കുറിക്കുന്നതും ചിത്രപ്പണികള്‍ നടത്തുന്നതുമൊക്കെ ഇനി നടക്കില്ല.
 
പുതിയ നോട്ടുകളില്‍ പേരും അഡ്രസുമൊക്കെ എഴുതിയാല്‍ അത് മാറാന്‍ കഴിയില്ല. ആരും അത്തരം നോട്ടുകള്‍ വാങ്ങില്ല. ബാങ്കുകളില്‍ നിന്ന് മാറി ലഭിക്കുകയും ഇല്ല.
 
നോട്ടുകള്‍ കെട്ടുകളാക്കി വയ്ക്കുമ്പോള്‍ സൂക്ഷിക്കണം. വശങ്ങളില്‍ കീറലുകള്‍ വീഴാന്‍ സാധ്യതയുണ്ട്. അത്തരം നോട്ടുകള്‍ മാറിയെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എ ടി എം മെഷീനുകളില്‍ നിന്ന് വരുന്ന നോട്ടുകളിലും കീറലുകളോ മഷിയോ ഒക്കെയുണ്ടെങ്കിലും പ്രശ്നമാണ്. ആ ബാങ്ക് എ ടി എമ്മിന്‍റെ അതേ ബ്രാഞ്ചില്‍ തന്നെ നോട്ട് മാറാന്‍ ശ്രമിച്ചാലും മാറി നല്‍കുന്നില്ല എന്ന പരാതി വ്യാപകമാണ്.
 
ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ സര്‍ക്കുലര്‍ ലഭിക്കാത്തതുകൊണ്ടാണ് നോട്ടുകള്‍ മാറി നല്‍കാന്‍ കഴിയാത്തതെന്നാണ് ബാങ്കുകള്‍ അറിയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments