ഡ്യൂവല്‍ ക്യാമറയും അത്യുഗ്രന്‍ ഫീച്ചറുകളുമായി ഷവോമി എംഐ 5 എക്സ് വിപണിയിലേക്ക് !

ഷവോമിയുടെ എംഐ 5 എക്സ് ഇന്നെത്തും

Webdunia
ബുധന്‍, 26 ജൂലൈ 2017 (10:46 IST)
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഷവോമി എംഐ 5 എക്സ് വിപണിയിലേക്കെത്തുന്നു. ക്യാമറ കേന്ദ്രീകൃത സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയുമായെത്തുന്ന ഈ ഫോണിന്റെ പിന്നില്‍ ഇരട്ട ക്യാമറകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് ഒപ്പം പുതിയ യൂസര്‍ ഇന്‍റര്‍ഫേസായ MIUI 9 കൂടി കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലെയുമായി എത്തുന്ന ഈ ഫോണിന് സ്നാപ്ഡ്രാഗണ്‍ 625 പ്രോസസറാകും കരുത്ത് പകരുക. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഈ ഫോണ് പ്രവര്‍ത്തിക്കുക. 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3000 എം‌എ‌എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. സാധാരണയായി ഷവോമിയുടെ ഫോണിന് പിന്നില്‍ കണ്ടിരുന്ന ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഈ ഫോണില്‍ ഫോണില്‍ മുന്നിലേക്ക് മാറ്റിയിട്ടുണ്ട്.
 
അതേസമയം, ഷവോമി എംഐ 5 എക്സ് ഫോണുകള്‍ ഓണ്‍ലൈനായിട്ടാണോ ഓഫ് ലൈനായിട്ടാണോ വാങ്ങാന്‍ സാധിക്കുകയെന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 19,000 രൂപയോളമായിരിക്കും ഈ ഫോണിന് പ്രതീക്ഷിക്കുന്ന വിലയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments