Webdunia - Bharat's app for daily news and videos

Install App

6ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്; അത്യുഗ്രന്‍ മോഡലുകളുമായി ഷവോമി !

എം ഐ 6മായി ഷവോമി

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (10:52 IST)
ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ സ്മാര്‍ട്ട്ഫോണ്‍ എം ഐ 6 വിപണിയിലേക്ക്. രണ്ട് വേരിയൻറുകളിലാണ് ഷവോമിയുടെ എംഐ 6 പുറത്തിറങ്ങുക. നാല് ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 20,500 രൂപയും 128 ജി ബി സ്റ്റോറേജുള്ള ഫോണിന് 24,300 രൂപയുമാണ് വില. ഏപ്രിൽ 19ന് ബീജിങിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഫോണിന്റെ ഔദ്യോഗിക ലോഞ്ചിങ് നടക്കുക.
 
ഷവോമി 6 പ്ലസ് എന്ന മറ്റൊരു മോഡലും കമ്പനി വിപണിയിലെത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 6 ജി ബി റാം, 64 ജി ബി ഇന്റേണല്‍ സ്റ്റോറേജ്, 6 ജി ബി റാം, 128 ജി ബി സ്റ്റോറേജ്, 6 ജി ബി റാം, 256 ജി ബി സ്റ്റോറേജ് എന്നിങ്ങനെയുള്ള മൂന്ന് വേരിയന്റുകളിലാണ് എം ഐ 6 പ്ലസ് എത്തുന്നത്. ഈ മോഡലുകള്‍ക്ക് യഥാക്രമം 25,000, 28,990, 34,600 എന്നിങ്ങനെയാണ് വില.
 
5.1 ഇഞ്ച് ഡിസ്പ്ലേയുമായാണ് എംഐ 6 എത്തുന്നത്. 7.1.1  ആൻഡ്രോയിഡ് ന്യൂഗട്ടായിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം, 4 കെ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനം, 12 മെഗാപിക്സല്‍ പിൻ കാമറയും 8 മെഗാപിക്സല്‍ മുൻ കാമറ എന്നീ ഫീച്ചറുകളും ഇതിലുണ്ടായിരിക്കും. എന്നാല്‍ 2 കെ ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുമായാണ് എംഐ 6 പ്ലസ് എത്തുന്നത്. ഈ മോഡലിന്റെ മറ്റ് സവിശേഷതകളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments