Webdunia - Bharat's app for daily news and videos

Install App

നെറ്റ്‌ ബാങ്കിങ് നിശ്ചലം, എടിഎമ്മുകളിൽ പണമില്ല, സ്വന്തം പണം പിൻവലിക്കാൻ യെസ് ബാങ്ക് ഉപയോക്താക്കൾക്ക് പെടാപ്പാട്

Webdunia
വെള്ളി, 6 മാര്‍ച്ച് 2020 (20:28 IST)
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും മറ്റു ബാങ്കുകളിലേക്ക് മാറ്റുന്നതിനും പെടാപ്പാട് പെടുകായാണ് ഉപയോക്താക്കൾ. വാർത്ത പുറത്തുവന്നതും. പലരും എടിഎമ്മുകളിൽ എത്തി പണം പിൻവലിക്കാൻ ശ്രമിച്ചു. എന്നാൽ മിക്ക എടിഎമ്മുകളിൽ പണം ലഭിക്കുന്നില്ല.
 
ഓൺലൈനായി മറ്റു ബാങ്കിലെ അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ പലരും ശ്രമം നടത്തി എങ്കിലും ബാങ്കിന്റെ ഓൺലൈൻ പണമിടപാടുകൾ താൽക്കാലികമായി ലഭ്യമല്ല. ഇതോടെ നിക്ഷേപകർ പ്രതിസന്ധിയിലായിരിക്കുകയാണ്. നിത്യ ആവശ്യങ്ങൾക്കുള്ള പണം ‌പിൻവലിക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. ഇതോടെ ബാങ്കിനും കേന്ദ്ര സർക്കാരിനുമെതിരെ നിരവധിപേരാണ് വിമർശനവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.
 
യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിങ് നിലച്ചതായി സ്ക്രീൻ ഷോട്ടുകളും. എ‌ടിഎമ്മിൽനിന്നുമുള്ള ചിത്രങ്ങളു സഹിതവും നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബാങ്കിന് നിയന്ത്രണം കൊണ്ടുവന്നതോടെ ഫോൺ പേയും തടസപ്പെട്ടു. യെസ് ബാങ്കിന്റെ പങ്കാളിത്തോടെയാണ് ഫോൺ പേയ് വഴിയുള്ള യുപിഐ ഇടപാടുകൾ നടക്കുന്നത്. ഇതോടെ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി ഫോൺ പേയ് അധികൃതർ രംഗത്തെത്തി.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments