Webdunia - Bharat's app for daily news and videos

Install App

എംപിവി ശ്രേണിയിലെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ‘ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്പോർട്’ !

കിടിലൻ സ്റ്റൈലിൽ ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്പോർട്

Webdunia
വെള്ളി, 5 മെയ് 2017 (12:19 IST)
‘ഇന്നോവ ക്രിസ്റ്റ’ യുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ടൂറിങ് സ്പോർട് എഡീഷൻ’ വിപണിയിലെത്തിക്കാന്‍ ടൊയോട്ട കിർലോസ്കർ മോട്ടോർസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിരത്തിലെത്തി ആദ്യ വർഷം തന്നെ മുൻഗാമിയായ ‘ഇന്നോവ’ കൈവരിച്ച വിൽപ്പനയെ അപേക്ഷിച്ച് 43.17% അധിക വില്പന അതായത് 79,092 ‘ക്രിസ്റ്റ’ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. തുടര്‍ന്നാണ് വൈൻ റെഡ് നിറത്തിൽ ‘ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്പോർട് എഡീഷ’നുമായി കമ്പനി എത്തുന്നത്. 
 
ഡാർക് ക്രോം നിറത്തിലുള്ള മുൻ ഗ്രില്ലും പരിഷ്കരിച്ച പിൻ ബംപറുമാണ്  ഈ എം‌യു‌വിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ പരിമിതകാല പതിപ്പിന്റെ അടിസ്ഥാന വകഭേദം മുതൽ തന്നെ പ്രൊജക്ടർ ഹെഡ്‌ലാമ്പും വാഹനത്തിലുണ്ടാകും. കാറിന്റെ നീളത്തോളം പ്ലാസ്റ്റിക് ക്ലാഡിങ്ങും പാർശ്വങ്ങളിൽ കൂടുതൽ ക്രോമിയവും ടൊയോട്ട ലഭ്യമാക്കിയിട്ടുണ്ട്. കറുപ്പ് നിറമുള്ള 17 ഇഞ്ച് അലോയ് വീലാ‍ണ് ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അകത്തളത്തിൽ ക്യാപ്റ്റൻ സീറ്റോടുകൂടിയ ആറു സീറ്റ് ലേ ഔട്ടാണ് ‘ടൂറിങ് സ്പോർട് എഡീഷ’നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
കറുപ്പ് നിറത്തിലുള്ള അകത്തളത്തമാണ് മറ്റൊരു പ്രത്യേകത ‘ഇന്നോവ ക്രിസ്റ്റ’യുടെ ഇൻഫൊടെയ്ൻമെന്റ് — നാവിഗേഷൻ സംവിധാനങ്ങളെല്ലാം ഇതിലും നിലനിർത്തിയിട്ടുണ്ട്. 2.7 ലീറ്റർ പെട്രോൾ, 2.8 ലീറ്റർ ഡീസൽ എൻജിനുകളില്‍ തന്നെയായിരിക്കും ഈ വാഹനവും എത്തുക. മുന്തിയ വകഭേദങ്ങളിൽ മാത്രം ലഭ്യമാവുന്ന ‘ടൂറിങ് സ്പോർട് എഡീഷ’നു സാധാരണ ‘ഇന്നോവ ക്രിസ്റ്റ’യെ അപേക്ഷിച്ച് കാൽ ലക്ഷത്തിലധികം വില കൂടുതലായിരിക്കുമെന്നാണ് സൂചന.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കോണ്‍ഗ്രസിനെ സഹായിക്കാനെന്ന് ആക്ഷേപം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments