Webdunia - Bharat's app for daily news and videos

Install App

പോക്കറ്റിലൊതുങ്ങുന്ന വില, 5,000 എംഎച്ച് ബാറ്ററി; മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ !

മോട്ടോ ഇ4 പ്ലസ് ഇന്ത്യയിലെത്തി

Webdunia
വെള്ളി, 14 ജൂലൈ 2017 (11:19 IST)
ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ഇ 4 പ്ലസ് ഇന്ത്യയിലെത്തി. ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഫിംഗര്‍പ്രിന്റ്‌ സ്കാനിങ് സെന്‍സര്‍, മുന്‍ക്യാമറ ഫ്ലാഷ്, കുറച്ചുകൂടി വലിയ 5.5 എച്ച്ഡി ഡിസ്പ്ലേ എന്നീ സവിശേഷതകളുണ്ട്. 9999 രൂപയാണ് ഈ ഫോണിന്റെ വില.  
 
മെറ്റല്‍ പുറചട്ടയോട് കൂടിയ മോട്ടോ ഇ4 പ്ലസിനു മോട്ടോ ജി 5നെ പോലെ വൃത്താകൃതിയിലുള്ള ക്യാമറ ഫ്രെയിമും ആന്റിന ലൈനുകളുമാണ് ഉള്ളത്. സ്പീക്കര്‍ ഗ്രില്ലും മോട്ടറോളയുടെ ലോഗോയും പുറകുവശത്താണ് നല്‍കിയിരിക്കുന്നത്. വെള്ളത്തെ പ്രതിരോധിക്കുന്ന വാട്ടര്‍ റിപ്പല്ലന്റ് കോട്ടിങ്ങും ഈ ഫോണിന് നല്‍കിയിട്ടുണ്ട്.  
 
നീക്കം ചെയ്യാന്‍ കഴിയാത്ത 5,000 എംഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇതിനാവട്ടെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും കമ്പനി നല്‍കിയിട്ടുണ്ട്. 155x77.5x9.55 എംഎം വലിപ്പമുള്ള ഈ ഫോണിന് 181 ഗ്രാം ഭാരമാണുള്ളത്. ഫൈന്‍ ഗോള്‍ഡ്‌, അയണ്‍ ഗ്രേ എന്നീ നിറങ്ങളില്‍ ഇ4 പ്ലസ് ലഭ്യമാകും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments