ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തി ലെനോവ എത്തുന്നു; വാച്ചുപോലെ കയ്യില്‍ കെട്ടാവുന്ന സ്മാര്‍ട്ട്‌ഫോണുമായി!

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തി ലെനോവ തങ്ങളുടെ പുതിയ ഫോണുമായെത്തുന്നു.

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (16:59 IST)
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തി ലെനോവ തങ്ങളുടെ പുതിയ ഫോണുമായെത്തുന്നു. വളയ്ക്കാന്‍ കഴിയുന്നതിനൊപ്പം വാച്ചുപോലെ കയ്യില്‍ കെട്ടാനും ഈ ഫോണുകൊണ്ട് സാധിക്കുമെന്നതാണ് പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ടെക് വേള്‍ഡ് ഷോയിലാണ് ലെനോവോ വളയ്ക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചത്. 
 
ലെനോവോ സി പ്‌ളസ് എന്നാണ് ഈ ഫോണിന്റെ പേര്. നമ്മുടെ ആവശ്യാനുസരണം വളയ്ക്കാനും നിവര്‍ത്താനുമെല്ലാം കഴിയുന്ന ഈ സി പ്ലസ്, ഫോണായി ഉപയോഗിക്കാനും വാച്ച് പോലെ കയ്യില്‍ കെട്ടാനും സാധിക്കും. വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
 
ടെക് വേള്‍ഡില്‍ നടന്ന ഷോയില്‍ ലെനോവോ പുതിയ മറ്റ് മോഡലുകള്‍കൂടി അവതരിപ്പിച്ചു. ടാങ്കോ സ്മാര്‍ട്ട്‌ഫോണ്‍ , മോട്ടോ z മോഡുലാര്‍, ഫോളിയോ എന്നിവയാണ് മറ്റ് മോഡലുകള്‍. വളയ്ക്കുന്ന ടാബ് ലറ്റാണ് ലെനോവോ ഫോളിയോ. ആന്‍ഡ്രോയിഡ് ഒ എസിലാണ് ലെനോവോ സി പ്ലസും ഫോളിയോയും പ്രവര്‍ത്തിക്കുക.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments