രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്, അതിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല: മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (21:32 IST)
ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശകസമിതിയും അതുതന്നെ പറയുന്നു - രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്. എന്നാല്‍ എന്താണ് മാന്ദ്യത്തിന്‍റെ വ്യക്തമായ കാരണമെന്ന് കണ്ടെത്താനായിട്ടില്ല. സമിതിയുടെ ആദ്യലക്‍ഷ്യം എന്നത് പ്രധാനമന്ത്രിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണെന്നും സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയി പറഞ്ഞു. 
 
സാമ്പത്തിക മാന്ദ്യത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നാണ് ബിബേക് ദെബ്രോയി പറയുന്നത്. പണനയങ്ങള്‍, നികുതി നയങ്ങള്‍, കൃഷി, സാമൂഹിക മേഖല എന്നിവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ സാമ്പത്തിക മേഖലയെ തളര്‍ത്തി എന്ന വിലയിരുത്തലും സമിതി നടത്തി.
 
സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആറു മാസത്തേക്ക് മുന്‍ഗണനാ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
2018 ഫെബ്രുവരിയില്‍ വരുന്ന കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments