Webdunia - Bharat's app for daily news and videos

Install App

‘ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ്’; തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് സ്‌കീമുമായി വോഡഫോണ്‍ !

വിദ്യാര്‍ത്ഥികള്‍ക്കായി വോഡാഫോണിന്റെ പുതിയ അണ്‍ലിമിറ്റഡ് സ്‌കീം !

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (15:16 IST)
വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജിയോ അവതരിപിച്ച ഓഫറുകളെ നേരിടാനായി വോഡാഫോണ്‍ രംഗത്ത്. പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പുതിയ ഓഫറാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം 445 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ ഈ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.   
 
വോഡാഫോണിന്റെ ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ് എന്ന പേരിലുള്ള ഈ ഓഫര്‍ പുതിയ വോഡാഫോണ്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കു മാത്രമാണ് ലഭ്യമാകുക. ആദ്യത്തെ റീച്ചാര്‍ജ്ജ് കഴിഞ്ഞാല്‍ 352 രൂപയ്ക്കാണ് പിന്നീട് റീച്ചാര്‍ജ്ജ് ചെയ്യേണ്ടത്ത്. ഈ റീച്ചാര്‍ജിലും മേല്‍ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. ഈ ഓഫറിന്റെ ഭാഗമായി മെസഞ്ചര്‍ ബാഗും ഡിസ്‌ക്കൗണ്ട് കൂപ്പണും സൗജന്യമായി ലഭിക്കുകയും ചെയ്യും.
 
445 രൂപയുടെ സര്‍വ്വൈവല്‍ കിറ്റും ഇതിനോടൊപ്പം ലഭിക്കും. ഇതില്‍ ഒല, സൊമാറ്റോ തുടങ്ങിയവയില്‍ നിന്നുളള ഡിസ്‌ക്കൗണ്ട് ബുക്ക്‌ലെറ്റും ലഭിക്കും. ഇതിന്റെയും വാലിഡിറ്റി 84 ദിവസവുമാണ്. 352 രൂപയുടെ റീച്ചാര്‍ജ്ജിലും ഇതേ ബെനിഫിറ്റുകളെല്ലാം ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലുടനീളം ഈ പ്ലാന്‍ ലഭ്യമാണ്. ഓരോ സര്‍ക്കിളുകളുടെ അടിസ്ഥാനത്തില്‍ ഈ പ്ലാനിന്റെ വില വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments