Webdunia - Bharat's app for daily news and videos

Install App

ഒ എന്‍ വി യുടെ "സോജാ...'

Webdunia
WDWD

അങ്ങനെയപാരത
തന്‍ തീരത്തിരുന്നാത്മ-
നൊമ്പരങ്ങളോടെന്നും
കുശലം പറഞ്ഞൊരാള്‍,

സൂഫിയായ്, സന്യാസിയായ്,
ഭിക്ഷുവായ്, ഖലാസിയായ്
ഭൂമിയിലെമ്പാടുമാ-
യലഞ്ഞു നടന്നൊരാള്‍,

ഭ്രാന്തലോകത്തോടെന്നും
പരമകാരുണ്യത്തിന്‍
കാന്തിയെപ്പറ്റി, സ്നേഹ-
മെന്ന ദുഃഖത്തെപ്പറ്റി,

പഴുതാരയും പാമ്പും
പരുന്തും പ്രാവും ചൊറി-
പ്പുഴുവും കുയ്യാനയും
കുഞ്ഞാടും നമുക്കൊപ്പം

അവകാശികള്‍ ഭൂമി-
ക്കെന്നതേപ്പറ്റി, യിങ്ങൊ-
രവധൂതനെപ്പോലെ
സംസാരിച്ചിരുന്നൊരാള്‍,

നോക്കിനോക്കി നാം നില്ക്കെ,
ഋതുക്കളകലും പോല്‍,
പോക്കുവെയ്ലാറുംപോലെ
പോയീ നാമറിയാതെ!

ഒരു ദുഃഖവും കൂടി-
യേറ്റുവാങ്ങിയോരിവര്‍
ഒടുവില്‍ പലേവഴി-
ക്കിന്നു വേര്‍പിരിയുമ്പോള്‍,

അകലെയപാരതേ!
നിന്‍ വഴികളിലെങ്ങോ
അരുമസ്വനഗ്രാഹി-
പേടകം പിന്നില്‍ പേറി

ഒരു സൈക്കിളിലാരോ
പാഞ്ഞുപോവതു കണ്ടോ?

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

Show comments