Webdunia - Bharat's app for daily news and videos

Install App

കെങ്കേമം ഈ നേന്ത്രപ്പഴ പായസം!

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (17:48 IST)
എന്നും ആവര്‍ത്തിക്കുന്ന ചില രുചിഭേദങ്ങള്‍ മറന്ന് പഴമയിലേക്കൊരു മടക്കമായാലോ. നേന്ത്രപ്പഴപ്പായസം ഒന്നു പരീക്ഷിക്കൂ. സദ്യ കെങ്കേമമാക്കാം.
 
ചേര്‍ക്കേണ്ടവ‍:
 
നേന്ത്രപ്പഴം - കാല്‍ കിലോ
ചെറുപയര്‍ - 150 ഗ്രാം
ചവ്വരി - ഒരു ഔണ്‍സ്
ശര്‍ക്കര - 1/2 കിലോ
തേങ്ങ - രണ്ട്
കിസ്മിസ് - 50 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
നെയ്യ് - 50 ഗ്രാം
ഏലയ്ക്ക - 5
ചുക്ക്, ജീരകം പൊടിച്ചത് - ഒരു നുള്ള്
 
ഉണ്ടാക്കുന്ന വിധം:
 
നേന്ത്രപ്പഴം നല്ല പോലെ വേവിച്ച് ഉടച്ചെടുക്കുക. ചെറുപയര്‍ പരിപ്പ് അധികം മൂത്തുപോകാതെ വറുത്തെടുത്ത ശേഷം രണ്ടുകപ്പ് മൂന്നാം പാലില്‍ വേവിച്ചെടുക്കുക. പകുതി നെയ് ചൂടാക്കി വെന്ത നേന്ത്രപ്പഴം വഴറ്റുക. ഇതിലേക്ക് വേവിച്ച ചെറുപയര്‍ പരിപ്പും ഒരു കപ്പ് രണ്ടാം പാലും ചേര്‍ത്തിളക്കി വറ്റിക്കുക. ചവ്വരി പ്രത്യേകം വേവിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കുക. 
 
ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വറുത്തു കോരുക. വറ്റി വരുന്ന നേന്ത്രപ്പഴക്കൂട്ടില്‍ ശര്‍ക്കര പാനിയും ചവ്വരിയും ചേര്‍ത്തിളക്കി ഒന്നാം പാലും വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാ വറുത്തതും ഒരു നുള്ള് ചുക്കും ജീരകവും പൊടിച്ചതും ചേര്‍ക്കുക. പായസപ്പരുവമാകുമ്പോള്‍ ഇറക്കി വെച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

അടുത്ത ലേഖനം
Show comments