Webdunia - Bharat's app for daily news and videos

Install App

നല്ല മുന്തിരി ജാം ഉണ്ടാക്കാം വീട്ടിൽ തന്നെ !

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (19:19 IST)
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ജാം. ബ്രഡിന്റെ കൂടെ മാത്രമല്ല അപ്പവും ചപ്പാത്ത്യുമെല്ലാം ജം പുരട്ടി കഴിക്കുന്നത് രുചികരമാണ്. പക്ഷേ കടകളിൽ നിന്നും വങ്ങുന്ന ജാമുകളിൽ ധാരാളം രാസ പദർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ രുചികരവും ആരോഗ്യ കരവുമായ ജാം നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാനാകും  
 
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന മുന്തിരി ജാം എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇനി പറയുന്നത്. ഇതിനായി വേണ്ട ചേരുവകൾ നോക്കാം.
 
മുക്കാൽ കഷ്ണം ആപ്പിൾ 
 
കുരു ഇല്ലാത്ത കറുത്ത മുന്തിരി-400 ഗ്രാം 
 
തേൻ- അരക്കപ്പ്
 
ഒരു നാരങ്ങയുടെ നീര്
 
ഇനി മുന്തിരി ജാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
 
ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ഒരു ബ്ലൻഡെർ ഉപയോഗിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വക്കുക. ശേഷം മാറ്റി വച്ചിരിക്കുന്ന മുന്തിരിയിൽ നിന്നും അൽ‌പം എടുത്ത് ചെരിയ കഷ്ണങ്ങളാക്കി മുറിച്ച് വക്കുക. ബാക്കിയുള്ള മുന്തിരിയിൽ ബ്ലൻഡെറിൽ ഇട്ട് അന്നന്നായി അരച്ചെടുക്കുക.
 
ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ആപ്പിൽ അരച്ചതും മുന്തിരി അരച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് തേൻ ചേർക്കാം. ഇനി മീഡിയം തീയിൽ ഇളക്കി മിശ്രിതം നന്നായി കുറുക്കിയെടുക്കണം. നന്നയി കുറുകുന്നതിന് മുൻപായി നാരങ്ങാ നീർ ചേർക്കാം ശേഷം ഇതിലേക്ക് മുറിച്ചുവച്ചിരിക്കുന്ന മുന്തിരികൂടി ചേർത്ത് അൽ‌പ നേരം കൂടി യോജിപ്പിച്ചെടുക്കുക. ജാം തയ്യാർ. ഇത് തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനൽക്കാലത്ത് പൂന്തോട്ടം എങ്ങനെ ഭംഗിയോടെ പരിപാലിക്കാം?

നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കഴിച്ചാലുള്ള ഗുണങ്ങൾ

ഫ്‌ലൂറൈഡ് ടൂത്ത്‌പേസ്റ്റ് ഐക്യൂ ലെവല്‍ കുറയുന്നതിന് കാരണമാകുമോ?

യൂറിക് ആസിഡ് കൂടുതലാണോ, ഈ ജ്യൂസ് കുടിക്കാം

ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണം ഇതാകാം

അടുത്ത ലേഖനം
Show comments