Webdunia - Bharat's app for daily news and videos

Install App

വിശേഷ ദിവസങ്ങളിൽ നേന്ത്രപ്പഴപ്പായസം ഉണ്ടാക്കിയാലോ?

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 20 ജനുവരി 2020 (18:36 IST)
വിശേഷദിവസങ്ങളിൽ പായസം കഴിക്കാൻ ആർക്കും ആഗ്രഹം കാണും. പ്രിയപ്പെട്ടവരുടെ പിറന്നാളിനോ വിവാഹവാർഷികത്തിനോ ഒക്കെ പായസം ഉണ്ടാക്കി നൽകാൻ ആഗ്രഹിത്തവർ ഉണ്ടാകില്ല. അക്കൂട്ടത്തിൽ ഒന്നാണ് നേന്ത്രപ്പഴപ്പായസം. ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?  
 
ചേര്‍ക്കേണ്ടവ‍:
 
നേന്ത്രപ്പഴം കാല്‍ കിലോ
ചെറുപയര്‍ 150 ഗ്രാം
ചവ്വരി ഒരു ഔണ്‍സ്
ശര്‍ക്കര 1/2 കിലോ
തേങ്ങ രണ്ട്
കിസ്മിസ് 50 ഗ്രാം
അണ്ടിപ്പരിപ്പ് 50 ഗ്രാം
നെയ്യ് 50 ഗ്രാം
ഏലയ്ക്ക അഞ്ച്
ചുക്ക്, ജീരകം പൊടിച്ചത് ഒരു നുള്ള്
 
ഉണ്ടാക്കുന്ന വിധം:
 
നേന്ത്രപ്പഴം നല്ല പോലെ വേവിച്ച് ഉടച്ചെടുക്കുക. ചെറുപയര്‍ പരിപ്പ് അധികം മൂത്തുപോകാതെ വറുത്തെടുത്ത ശേഷം രണ്ടുകപ്പ് മൂന്നാം പാലില്‍ വേവിച്ചെടുക്കുക. പകുതി നെയ് ചൂടാക്കി വെന്ത നേന്ത്രപ്പഴം വഴറ്റുക. ഇതിലേക്ക് വേവിച്ച ചെറുപയര്‍ പരിപ്പും ഒരു കപ്പ് രണ്ടാം പാലും ചേര്‍ത്തിളക്കി വറ്റിക്കുക. ചവ്വരി പ്രത്യേകം വേവിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കുക. ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വറുത്തു കോരുക. വറ്റി വരുന്ന നേന്ത്രപ്പഴക്കൂട്ടില്‍ ശര്‍ക്കര പാനിയും ചവ്വരിയും ചേര്‍ത്തിളക്കി ഒന്നാം പാലും വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാ വറുത്തതും ഒരു നുള്ള് ചുക്കും ജീരകവും പൊടിച്ചതും ചേര്‍ക്കുക. പായസപ്പരുവമാകുമ്പോള്‍ ഇറക്കി വെച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments