Webdunia - Bharat's app for daily news and videos

Install App

നാല് മണിയ്ക്കത്തെ ചായയ്ക്ക് സുഖിയനായാലോ? ഉണ്ടാക്കുന്ന വിധം

ചിപ്പി പീലിപ്പോസ്
വ്യാഴം, 20 ഫെബ്രുവരി 2020 (15:43 IST)
സുഖിയൻ ഇഷ്ടമില്ലാത്തവരുണ്ടോ? നാല് മണിക്ക് കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ വർക്ക് ഇഷ്ടമുള്ള സുഖിയൻ ഉണ്ടാക്കി നൽകിയാലോ?. എളുപ്പത്തിൽ നല്ല മധുരമുള്ള സുഖിയൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
തേങ്ങ - 4 എണ്ണം 
ശര്‍ക്കര - 2 കപ്പ്‌ 
നെയ്യ്‌ - ഒരു കപ്പ്‌ 
ഏലത്തരി - ഒരു സ്പൂണ്‍ 
ഉഴുന്നു പരിപ്പ്‌ - നാഴി 
ഉപ്പ്‌ - കുറച്ച്‌ 
വെളിച്ചെണ്ണ - കാല്‍ കിലോ 
കടലപ്പരിപ്പ്‌ 
 
പാകം ചെയ്യേണ്ട വിധം:
 
തേങ്ങയും ശര്‍ക്കരയും ആട്ടി തെളിയിട്ട്‌ വാട്ടി വാങ്ങി വയ്ക്കുക. ഉരുക്കി നെയ്യും ഏലത്തരിപ്പൊടിയും ചേര്‍ത്ത്‌ ഉരുട്ടി വയ്ക്കുക. ഉഴുന്ന്‌ പരിപ്പ്‌ കുതിര്‍ത്ത്‌ അരയ്ക്കണം. അരച്ചെടുത്ത മാവില്‍ അല്‍പം ഉപ്പ്‌ ചേര്‍ക്കുക. കടലപ്പരിപ്പ്‌ വേവിച്ച്‌ വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ തിളയ്ക്കുമ്പോള്‍ ഉരുട്ടി വച്ചിരിക്കുന്ന ഉരുള ഉഴുന്ന്‌ മാവില്‍ മുക്കി തിളപ്പിച്ച എണ്ണയിലിട്ട്‌ പൊരിച്ചെടുക്കുക. കടലപ്പരിപ്പ്‌ വരട്ടുന്നതില്‍ ചേര്‍ത്ത്‌ ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ കുനിയന്‍ ശല്യമുണ്ടോ?

ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്യു, തൈറോയിഡ് രോഗങ്ങളെ തടയാം

കട്ടൻ ചായ പ്രേമികൾ ഇത് വല്ലതും അറിയുന്നുണ്ടോ

വീടിനുള്ളില്‍ നടക്കുമ്പോള്‍ ചെരുപ്പ് ധരിക്കണം

ആദ്യരാത്രി ദമ്പതികൾ പാൽ കുടിക്കുന്നത് എന്തിന്?

അടുത്ത ലേഖനം
Show comments