'ലക്കോട്ടപ്പം' നല്ല സ്‌റ്റൈലിഷ് പേര് അല്ലേ? മധുരമൂറും മലബാർ ഡിഷ് ഉണ്ടാക്കുന്ന വിധം ഇങ്ങനെയാണ്!

'ലക്കോട്ടപ്പം' നല്ല സ്‌റ്റൈലിഷ് പേര് അല്ലേ? മധുരമൂറും മലബാർ ഡിഷ് ഉണ്ടാക്കുന്ന വിധം ഇങ്ങനെയാണ്!

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (15:26 IST)
ലക്കോട്ടപ്പം, പേര് സ്‌റ്റൈലിഷല്ലേ? അധികം ആർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്ന് തോന്നുന്നു. എന്നാൽ സംഭവം എന്താണെന്ന് അറിഞ്ഞുവരുമ്പോഴേക്കും പല സ്ഥലങ്ങളിലും പേര് പലതയിരിക്കും. മൈദയും മുട്ടയും കൊണ്ട് തയാറാക്കുന്ന ഒരു വിഭവമാണ് ലക്കോട്ടപ്പം. മലബാറിലാണ് സാധാരണയായി ഈ വിഭവം കണ്ടുവരുന്നത്.
 
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒന്നാണിത്. അതിന് കാരണവുമുൻട്, മധുരമൂറുന്ന ഒരു വിഭവമാണിത്.  കേട്ടപ്പോൾ എങ്ങനെ തയ്യാറാകും ഇത് എന്ന് തോന്നുന്നില്ലേ? തയ്യാറാക്കാൻ വളരെ സിംപിളാണിത്... ഇതാ ലക്കോട്ടപ്പത്തിന്റെ റസീപ്പി...
 
ലക്കോട്ടപ്പത്തിന്റെ ചേരുവകൾ ഇതൊക്കെയാണ്:-
 
മൈദ -2 കപ്പ്
കോഴിമുട്ട -1
ഉപ്പ് -പാകത്തിന്
 
ഫില്ലിങ്ങിന്(ചിക്കിയെടുക്കണം.)
 
1.നെയ്യ് - 1 ടീസ്പൂണ്‍
2.കോഴിമുട്ട -6 എണ്ണം
3.പഞ്ചസാര -6 ടേബിള്‍ സ്പൂണ്‍
4.ഏലക്ക -3 എണ്ണം 
5.അണ്ടിപരിപ്പ് -6 എണ്ണം 
6.മുന്തിരി -കുറച്ച്‌പാവുകാച്ചാന്‍ ആവശ്യമുള്ളത് 
പഞ്ചസാര -അര കപ്പ് 
വെള്ളം -അര കപ്പ് 
മഞ്ഞകളര്‍ -ഒരു നുള്ള് 
 
പാകം ചെയ്യുന്ന വിധം ഇങ്ങനെയാണ്:-
 
പഞ്ചസാരയും മൈദയും ചേര്‍ത്ത് വെള്ളമൊഴിച്ച്‌ കുറുക്കി കലക്കുക. ദോശക്കല്ല് അടുപ്പില് വെച്ച്‌ പൂരി വലിപ്പത്തില്‍ ദോശപോലെ ഒഴിച്ച്‌ മുട്ട ചിക്കിയത് കുറച്ച്‌ നടുവിൽ ഫിൽ ചെയ്‌തതിന് ശേഷം നാലുഭാഗവും പെട്ടിപോലെ മടക്കിവെയ്ക്കുക. രണ്ടാമത് പൂരിയെക്കാളും വലിപ്പത്തില് ദോശ ഉണ്ടാക്കി നടുവില് മുട്ട ചിക്കിയതും വെച്ച്‌ ആദ്യം ഉണ്ടാക്കിയ പെട്ടി ആകൃതിയിലുള്ളത് ഇതില് വെച്ച്‌ പിന്നെയും ആദ്യം ചെയ്തതുപോലെ പെട്ടി ആകൃതിയില് മടക്കി വെയ്ക്കുക. ഇങ്ങനെ 4 അട്ടിയിൽ ഉണ്ടാക്കിയെടുക്കണം. അര കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ഒഴിച്ച്‌ കളറും ചേര്‍ത്ത് പാനിയാക്കുക. ഒരു പാത്രത്തില്‍ അപ്പം എടുത്തുവെച്ച്‌ കത്തി കൊണ്ട് നാലാക്കി നടുക്കുമാത്രം കട്ട് ചെയ്യുക. അതില്‍ ഈ പാനി കുറച്ച്‌ ഒഴിച്ച്‌ ഭംഗിയാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments