Webdunia - Bharat's app for daily news and videos

Install App

ഐ.ബി.എം. പി.സിയുടെ നാള്‍ വഴി

പീസിയന്‍

Webdunia
പി.സി. എന്നാല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍. 1981 ഓഗസ്റ്റ് 12 ന് ഐ.ബി.എം ഇറക്കിയ 5150 എന്ന മെഷീന്‍ പുറത്തിറങ്ങിയതോടെയാണ് , ഇതേ മട്ടിലുള്ള എല്ലാ കംപ്യൂട്ടറുകളും പി.സികള്‍ എന്നറിയപ്പെട്ട് തുടങ്ങിയത്.

ഡോണ്‍ എസ്ട്രിഡ്ജീന്‍റെ നേതൃത്വത്തിലുള്ള 12 എഞ്ചിനീയര്‍മാരാണ് ഈ മെഷീന്‍ നിര്‍മ്മിച്ചത്. അദ്ദേഹം ഐ.ബി.എം പി.സിയുടെ പിതാവ് എന്നാണറിയപ്പെടുന്നത്.

പല നിര്‍മ്മാതാക്കളുടെയും പക്കലുണ്ടായിരുന്ന സോഫ്റ്റ്‌വെയര്‍ ഘടകങ്ങള്‍ ഉപയോഗിച്ച് ഒരു കൊല്ലം കൊണ്ടാണ് പി.സി. നിര്‍മ്മിച്ചെടുത്തത്.

ഓപ്പണ്‍ ആര്‍ക്കിടെക്ചര്‍ ആയിരുന്നത് കൊണ്ട് മറ്റേത് കമ്പനിക്കും സമാനമായ മെഷീന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷെ മെഷീന്‍റെ "ഹൃദയ'മായ ബയോസ് ഉപയോഗിക്കുന്നതിന് ഐ.ബി.എമ്മിന് ലൈസന്‍സ് ഫീ കൊടുക്കേണ്ടി വന്നു എന്നു മാത്രം

എന്നാല്‍ മറ്റു ചിലര്‍ ബയോസിന്‍റെ പകര്‍പ്പുകള്‍ സ്വയം തയാറാക്കി. ഒരു പൈസ പോലും ഐ.ബി.എമ്മിന് കൊടുക്കാതെ രക്ഷപ്പെട്ടു. ഇതോടെ പി.സികളുടെ ഉത്പാദനം കൂടി. 1എം.ബി 5150 പി.സികളുടെ മാതൃകാ മെഷീനായി മാറുകയും ചെയ്തു.

ആദ്യത്തെ ഐ.ബി.എം പി.സിയില്‍ മോണിറ്റര്‍ ഉണ്ടായിരുന്നില്ല. ഡിസ്ക് ഡ്രൈവുകളും മൈക്രോസോഫ്റ്റിന്‍റെ ബേസിക് പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് ഉപയോഗിച്ചിരുന്നത്. കംപ്യൂട്ടറും കീബോര്‍ഡും മാത്രം അടങ്ങുന്നതായിരുന്നു മെഷീന്‍.

വീട്ടില്‍ ഉപയോഗിക്കുന്ന മോഡലിന് 1565 ഡോളറും, ഓഫീസ് ഉപയോഗത്തിനുള്ളതിന് 4500 ഡോളറുമായിരുന്നു അന്നു വില.

കംപ്യൂട്ടിംഗ് ശേഷി

4.75 മെഗാഹെര്‍ട്സ് പ്രോസസറും 16 കെ മെമ്മറിയും ഉണ്ടായിരുന്നു. 5.25 ഇഞ്ച് വേണമെങ്കില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഇതിലാകട്ടെ 160 കെ ഡാറ്റ സൂക്ഷിക്കാനും പറ്റുമായിരുന്നു.

ഇതില്‍ സംഗീതവും ശബ്ദവും കേള്‍പ്പിക്കാന്‍ ഒരൊറ്റ സ്പീക്കറും ഉള്‍പ്പെടുത്തിയിരുന്നു. ഗ്രാഫിക്കുകള്‍ നാല് നിറങ്ങളിലും പാഠം (ടെക്സ്റ്റ്) 24 നിറങ്ങളിലും കാണാന്‍ കഴിയുമായിരുന്നു.

പി.സികള്‍ ഇന്ന്

ഏറ്റവും വില കുറഞ്ഞ 1872 പവന് ലഭ്യമാവുന്ന ഏറിയ-51-5500 പി.സിക്ക് 1.8 ജിഗാ ഹെര്‍ട്സ് പ്രോസസറാണുള്ളത്. ആദ്യത്തെ പി.സിയുടേതില്‍ നിന്ന് 765 മടങ്ങ് ശക്തമാണിത്.

ഒരു ജി.ബിയാണ് മെമ്മറി. ഐ.ബി.എം പി.സിയെക്കാള്‍ 65000 മടങ്ങ് ശേഷിയുണ്ട്. 160 ജി.ബി ഹാര്‍ഡ് ഡ്രൈവിന് 1981ല്‍ ഉപയോഗിച്ച 160 കെ ഫ്ളോപ്പി ഡിസ്കിനെക്കാള്‍ പത്ത് ലക്ഷം മടങ്ങ് കൂടുതല്‍ ഡാറ്റ കൈകാര്യം ചെയ്യാനാവും.

കളികള്‍

ഐ.ബി.എം പി.സിയില്‍ പേരിന് ചില കളികളും അതിനുള്ള ഉപകരണങ്ങളും സംഗീത ട്യൂട്ടോറിയലുകളും മാത്രമാണ് ഉണ്ടായിരുന്നത്. അതോടൊപ്പം മൈക്രോസോഫ്റ്റ് അഡ്വെഞ്ചര്‍ എന്ന ഗ്രാഫിക്സ ഒന്നുമില്ലാത്ത ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള കളികള്‍ ഉണ്ടായിരുന്നു.

ഇന്നാകട്ടെ പല പി.സികളിലും അതിന്‍റെ പ്രോസസിംഗ് ശേഷിയുടെ ഇരട്ടി ശേഷിയുള്ള ഗ്രാഫിക് കാര്‍ഡുകള്‍ ഉപയോഗിച്ച് കളികളില്‍ പങ്കെടുക്കാം - ഉദാഹരണം ക്രൈസിംഗ്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

Show comments