Webdunia - Bharat's app for daily news and videos

Install App

സംഗീതംതേടി സാമൂഹ്യസൈറ്റുകളില്‍

Webdunia
FILEFILE
സൌഹൃദം, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം പങ്കു വയ്‌ക്കുന്നതിനു പുറകെ സംഗീതത്തിനു വേണ്ടിയും സാമൂഹ്യ സൈറ്റുകള്‍ തേടി വരുന്ന പ്രവണത ബ്രിട്ടനിലെങ്ങും വര്‍ദ്ധിക്കുകയാണ്. അനധികൃത ഡൌണ്‍ ലോഡുകള്‍ക്ക് നിയമ പ്രശ്‌നങ്ങള്‍ കര്‍ശനമാക്കിയിരിക്കെയാണ് സംഗീതപ്രേമികള്‍ സാമൂഹ്യ സൈറ്റുകള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നത്.

ഇന്‍റര്‍നെറ്റ് അനലൈസ് രംഗത്തെ ബ്രിട്ടനിലെ പ്രമുഖര്‍ എന്‍റര്‍ടയ്‌‌ന്‍‌മെന്‍റ് മീഡിയ നടത്തിയപുതിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍.13-60 വയസ്സിനിടയിലെ 1,700 ഇന്‍റര്‍നെറ്റ് സംഗീത പ്രേമികളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ 53 ശതമാനം പേരും സംഗീതത്തിനായി സാമൂഹ്യ സൈറ്റുകള്‍ തേടുന്നതായി കണ്ടെത്തി.

30 ശതമാനം സംഗീതം വാങ്ങാനും ഡൌണ്‍ ലോഡ് ചെയ്യാനും നെറ്റിനെ സമീപിക്കുന്നു. സംഗീതത്തെ മുന്‍ നിര്‍ത്തി ജനങ്ങള്‍ തിരയുന്ന പ്രധാന സൈറ്റ് മൈ സ്പേസും ബെബൊയുമാണ്. 75 ശതമാനം പേര്‍ മൈ സ്പേസ് തപ്പുമ്പോള്‍ 72 ശതമാനം ബെബോയിലാണ് കയറുന്നത്.

ഇഷ്ടപ്പെട്ട സംഗീതം സാമൂഹ്യ സൈറ്റുകളില്‍ നിന്നും എളുപ്പം വാങ്ങാനാകുന്നു എന്നതാണ് സാമൂഹ്യ സൈറ്റുകള്‍ക്ക് പിന്നാലെ പോകുവാന്‍ കാരണമായി പറയുന്നത് 46 ശതമാനമാന്. ഇതില്‍ 39 ശതമാനം പേരും സ്വന്തം പ്രൊഫൈലുകളില്‍ ഇഷ്ടപ്പെട്ട സംഗീതം ചേര്‍ത്തവര്‍ കൂടിയാണ്.

സര്‍വേയില്‍ മറ്റൊരു കാര്യം കൂടി ബോദ്ധ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപെക്ഷിച്ചു അനധികൃത ഡൌള്ണ്‍ ലോഡ് സംഗീതത്തിന്‍റെ കാര്യത്തില്‍ വര്‍ദ്ധിച്ചെന്ന്. 2006 ല്‍36 ശതമാനമായിരുന്നെങ്കില്‍ 2007 ല്‍ 43 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ

Show comments