Webdunia - Bharat's app for daily news and videos

Install App

ആപ്പിളിനു നാണക്കേടുണ്ടാക്കിയ സംഭവത്തിനു പിന്നിൽ മൊസാദോ?

ആപ്പിളിനു നാണക്കേടുണ്ടാക്കിയ സംഭവത്തിനു പിന്നിൽ മൊസാദോ?

Webdunia
വെള്ളി, 1 ഏപ്രില്‍ 2016 (17:47 IST)
ഭീകരരുടെ ഐഫോൺ ഡാറ്റ അമേരിക്കൻ അന്വേഷണ ഏജൻസി എഫ് ബി ഐയ്ക്കു വേണ്ടി തുറന്നത് മൊസാദെന്ന് രഹസ്യ റിപ്പോർട്ട്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദെ. മുൻപ് പലതവണ സമാനമായ സംഭവത്തിൽ മൊസാദെ അമേരിക്കയ്ക്ക് സഹായിയായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ കൂട്ടവെടിവയ്പ്പ് കേസിലെ ഭീകരരുടെ ഐഫോണ്‍ ആണ് ഹാക്ക് ചെയ്തത്. 
 
സുരക്ഷിതത്വം എന്നതാണ് എല്ലാ ഐ ഫോണിന്റേയും പ്രത്യേകത. എന്നാൽ ഭീകരരുടെ ഐ ഫോൺ തുറന്നു എന്ന വാർത്ത ആപ്പിളിനു നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷിതത്വം കുറഞ്ഞു എന്ന് മനസ്സിലായതോടെ ഇത് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ആപ്പിൾ. അതേസമയം ഉപഭോക്താക്കളോടുള്ള പരമാവധി സുരക്ഷിതത്വമാണ് ആപ്പിളിന്റെ കടമയെന്നും അത് നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും ഐഫോൺ സി ഇ ഒ ടിം കുക്ക് പറഞ്ഞു.
 
സിറിയൻ അണ്വായുധ വികസനം തടയുന്നതിലും ദുബായ് ഓപ്പറേഷനിലെ ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങ‌ൾ തകർക്കുന്നതിലും ഇറാന്റെ അണ്വായുധ വൈറസ് തകർക്കുന്നതിലും മൊസാദെയുടെ ടെക്ക് ടിം വിജയിച്ചിട്ടുണ്ട്. ഐഫോണിന്റെ സെക്യൂരിറ്റി എത്ര നല്ലതാണെങ്കിലും വെറും ഇരുപത്താറു മിനിറ്റില്‍ അത് തകര്‍ക്കാന്‍ തങ്ങള്‍ക്കാവും എന്നാണ് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി അവകാശപ്പെടുന്നത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; നേപ്പാളിലേക്കുള്ള യാത്രമാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണത്തില്‍ ട്രംപിന് അതൃപ്തി, എവിടെപോയാലും ഹമാസിനെ വിടില്ലെന്ന് ഇസ്രായേല്‍

Russia- Poland: അതിർത്തി കടന്ന് റഷ്യൻ ഡ്രോണുകളെത്തി, വെടിവെച്ചിട്ടെന്ന് പോളണ്ട്, വിമാനത്താവളങ്ങൾ അടച്ചു

നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു; മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ വെന്തുമരിച്ചു

പാലിയേക്കര ടോള്‍ പിരിവ്: വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

Show comments