Webdunia - Bharat's app for daily news and videos

Install App

അങ്ങനെയല്ല... വാട്സ് ആപ്പ് ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത്...

Webdunia
ശനി, 11 ജൂലൈ 2015 (14:05 IST)
ഇന്ന് മിക്ക ആളുകളുടെ കൈയ്യിലും സ്മാര്‍ട്ട് ഫോണുണ്ട്. ഫോണില്‍ വാട്സ് ആപ്പ് എന്ന സാമൂഹ്യ മാധ്യമവും എല്ലവരും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇതൊക്കെ ഉപയോഗിക്കാന്‍ പലര്‍ക്കും അറിഞ്ഞുകൂട എന്നതാണ് രസകരമായ കാര്യം. ഏതാണ്ട് 800 മില്യണ് ആള്ക്കാര് ഉപയോഗിക്കുന്ന മൊബൈല് ആപ്ലികേഷനാണ് വാട്സ്ആപ്പ്. വെറുതെ മെസേജ് അയയ്ക്കുക, മെസേജ് വായിഅക്കുക, ഷെയര്‍ ചെയ്ത് കിട്ടിയ വീഡിയോകള്‍ കാണുക എന്നതില്‍ കവിഞ്ഞ് പല കാര്യങ്ങളും വാട്സ് ആപ്പ് കൊണ്ടുണ്ട് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആദ്യമായി നിങ്ങള്‍ ഒരാള്‍ക്ക് സന്ദേശം അയച്ചു എന്ന് കരുതുക. അത് അയാള്‍ വായിച്ചു അല്ലെങ്കില്‍ കണ്ടു എന്ന്തിന് തെളിവായി സന്ദേശത്തില്‍ രണ്ട് നീല ടിക്കുകള്‍ ഉണ്ടാകും. എന്നാല്‍ ആ സന്ദേശം അയാള്‍ എപ്പോളാണ് കണ്ടത് എന്ന് എങ്ങനെ കണ്ടെത്താനാകും എന്ന് അറിയാമോ? ലളിതമാണ്. അതിനായി സന്ദേശം സെലക്ട് ചെയ്യുമ്പോള് മുകളില് ഇന്ഫോ ഐക്കണ് കാണാം അതില് ക്ലിക്ക് ചെയ്താല് മേല്പ്പറഞ്ഞ കാര്യങ്ങള് ലഭിക്കും.

ദിവസം തോറും പുതിയ പുതിയ ഫോണുകള്‍ ഇറങ്ങുന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടോ അതിലധികമോ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനാല്‍ പലരും തങ്ങളുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ആവലാതി ഉള്ളവരാണ്, എന്നല്‍ ഇക്കാര്യത്തില്‍ ഒട്ടും ആവലാതി വേണ്ട. നിങ്ങളുടെ മുഴുവന്‍ വാട്സ് ആപ്പ് ഡേറ്റകളും അടുത്ത ഫോണിലേക്ക് ലഭിക്കാന്‍ എളുപ്പമാണ്.

അതിനായി Menu-  Settings -Chat settings-  Backup conversations എന്ന പാത്ത് ഫോളോ ചെയ്യാം. അതായത് മൈക്രോകാര്ഡില് ഇത് ശേഖരിച്ച് വയ്ക്കാം. തുടര്‍ന്ന് പുതിയ ഫോണ് വങ്ങുമ്പോള് വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് /sdcard/WhatsApp/ folder എന്ന രീതിയില് സന്ദേശം റീസ്റ്റോര് ചെയ്യാം. വേണമെങ്കില് സന്ദേശങ്ങള് ഗൂഗിള്‍ ഡ്രൈവില് സേവ് ചെയ്യാം.

വാട്ട്സ്ആപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനത്തെക്കുറിച്ച് പലര്ക്കും അറിയില്ല. ഈ സംവിധാനം സെറ്റിങ്ങ്സില് ഉണ്ട്, ഇതില് ന്യൂബ്രോഡ്കാസ്റ്റ് എടുത്ത് ഒരു ലിസ്റ്റ് ഉണ്ടാക്കാം. 250 ഒളം പേരെ വരെ ഒരു ലിസ്റ്റില് ഉള്പ്പെടുത്താം. ഈ ലിസ്റ്റിലുള്ളവര്ക്ക് എല്ലാം ഒരു സന്ദേശത്തിലൂടെ സംസാരിക്കാന് ഈ വഴി സാധിക്കും. കൂടാതെ വാട്ട്സ്ആപ്പ് നിങ്ങളുടെ എല്ലാം സന്ദേശങ്ങളും ബാക്ക്അപ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള് തിരിച്ച് കിട്ടാന് എളുപ്പ വഴി ആപ് അണ്ഇന്സ്റ്റാള് ചെയ്ത് റീ ഇന്സ്റ്റാള് ചെയ്യുന്നതാണ് നല്ലത്. ഈ സമയത്ത് നിങ്ങളോട് സന്ദേശങ്ങള് ബാക്ക്അപ് ചെയ്യാന് ആവശ്യപ്പെടും. ഈ സമയത്ത് സന്ദേശങ്ങള് വീണ്ടും കണ്ടെത്താം. അല്ലെങ്കില് ഇഎസ് ഫയല് എക്സ്പ്ലോറര് പോലുള്ള ആപ്ലികേഷനുകള് ഉപയോഗിക്കാം.

ഇനി മുതല് കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങള് നിമിഷങ്ങള്ക്കുള്ളില് തന്നെ വാട്സ് ആപ്പിലൂടെ കൈമാറാന് സാധിക്കും. മൊബൈലില് മാത്രമേ ഉപയോഗിക്കാന് കഴിയൂ എന്ന വാട്സ്ആപ്പിന്റെ പോരായ്മയാണ് വാട്സ്ആപ്പ് തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആന്ഡ്രോയിഡ് ആപ്ലിക്കേഷനുകള് കമ്പ്യൂട്ടറില് ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര് വഴി പ്രവര്ത്തിപ്പിക്കാന് സാധിക്കും , എന്നാല് മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാന് കഴിയില്ല.

ആദ്യമായി ഫോണില് വാട്സ്ആപ്പ് ക്രമീകരിക്കുക(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം) ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറില് web.whatsapp.com എന്ന ലിങ്ക് ഓപ്പണ് ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera) മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില് Menu  WhatsApp Web ഓപ്പണ് ചെയ്യുക ക്യു ആര് കോഡ് സ്കാന് ചെയ്യുക. ഇത്രയും കഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ വാട്സ് ആപ്പ് പ്രവൃത്തിച്ചു തുടങ്ങും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

Show comments