Webdunia - Bharat's app for daily news and videos

Install App

ബ്രഹ്മഘട്ട് എന്ന ബൈത്തൂര്‍

Webdunia
ഉത്തര്‍ പ്രദേശില്‍ പോലും അത്രയോന്നും അറിയപ്പെടുന്ന ഒരു സ്ഥലമല്ല ബൈത്തൂര്‍. ബ്രഹ്മഘട്ട് എന്നായിരുന്നു ഈ സ്ഥലത്തിന്‍റെ പുരാതനനാമം. ലോകത്തിന്‍റെ കേന്ദ്രം ഇവിടെയാണെന്ന സങ്കല്‍പത്തിലാണ് ബ്രഹ്മാവ് ഇവിടെ യജ്ഞം നടത്താന്‍ തീരുമാനിച്ചതെന്നും വിശ്വസിക്കുന്നു.

അങ്ങനെ ഗംഗാനദിയുടെ കരയിലുള്ള ബൈത്തൂരില്‍ ബ്രഹ്മാവ് യാഗം നടത്തിയതിനാല്‍ ബൈത്തൂരിന് ബ്രഹ്മാഘട്ട് എന്നും പേരുവന്നു. ആദി കവി വാത്മീകിയുടെ വാസസ്ഥലമായിരുന്നു ബൈത്തൂര്‍

മറ്റൊരു ഐതിഹ്യം മഹാഭക്തനായ ധ്രുവന്‍ ജനിച്ചതും ഇവിടെയാണെന്നാണ്. ബൈത്തൂരില്‍ ജനിച്ച മനുഭായി എന്ന പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് ഝാന്‍സിറാണിയായി മാറി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്.

ബൈത്തൂ രില്‍ ഗംഗാനദിയുടെ തീരം വളരെ വിശാലവും മനോഹരവുമാണ്, മാത്രമല്ല ഇവിടത്തെ ഗംഗാജലം ശുദ്ധവും കുളിര്‍മയേറിയതുമാണ്.

രാമന്‍ രാവണനെ വധിച്ച് സീതയുമായി അയോദ്ധ്യയിലെത്തിയപ്പോല്‍ പ്രജകള്‍ സീതയെക്കുറിച്ച് അപവാദം പറഞ്ഞപ്പോള്‍ രാമന്‍ സീതയെ കാട്ടിലയയ്ക്കാന്‍ തീരുമാനിച്ചു. ഗര്‍ഭിണിയായ സീതയെ ലക്ഷ്മണന്‍ ബൈത്തൂരിലുള്ള വാല്‍മീകി ആശ്രമത്തില്‍ കൊണ്ടുവിട്ടു.

സീതയ്ക്ക് ലവകുശന്മാര്‍ പിറന്നതും അവര്‍ രാമന്‍റെ സൈന്യവുമായി ഏറ്റുമുട്ടിയതും ശ്രീരാമന്‍ സീതയെക്കണ്ടതും ഭൂമി പിളര്‍ന്ന് സീത താഴേക്കു മറഞ്ഞതും എല്ലാം ഇവിടെ വച്ചാണുണ്ടായത്.

സ്രഷ്ടാവായ ബ്രഹ്മാവ് ഇവിടെ ഒരു യജ്ഞം നടത്തിയിരുന്നെന്നും ഒരു ഐതിഹ്യമുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ സൃഷ്ടികര്‍മ്മം ബ്രഹ്മാവ് ഇവിടെ നിന്നാണ് തുടങ്ങിയതെന്നുമാണ് വിശ്വാസം.

ബ്രിട്ടീഷുകാരുടെ കാലത്ത് മഹാരാഷ്ട്രയില്‍ നിന്നും പുറത്താക്കപ്പെട്ട ബാജിറാവു പേഷ്വാ ബ്രഹ്മാഘട്ടിലെത്തി ബിതോബായുടെ ഒരു ക്ഷേത്രം പണിത് താമസം തുടങ്ങി. അതോടെ ബിതോബാ നഗര്‍ എന്നു പേരുവന്നു ബ്രഹ്മാഘട്ടിന്. കാലക്രമേണ ബിതോബാഘട്ട് ലോപിച്ച് ബൈത്തൂരായിമാറി.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കാന്‍ മറക്കരുത്; ഗുണങ്ങള്‍ ചില്ലറയല്ല

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സി സൈക്ലിന്‍ കഴിക്കണം: ആരോഗ്യ വകുപ്പ്

കുടവയര്‍ ഇല്ലാതാക്കാന്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക

യുവത്വം നിലനിര്‍ത്താം, ഇനി പ്രായം തോന്നിപ്പിക്കില്ല, കഴിക്കേണ്ട ഭക്ഷണങ്ങള്‍

മഴക്കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയും; വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാന്‍ ഈ പാനിയങ്ങള്‍ കുടിക്കാം

Show comments