Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊട്ടിയൂര്‍ : വനാന്തര ശൈവ ചൈതന്യം

വൈശാഖമഹോത്സവം പ്രധാനം

കൊട്ടിയൂര്‍ : വനാന്തര ശൈവ ചൈതന്യം
വയനാടന്‍ മലകളുടെ മടിയിലൂടെ ഒഴുകിയെത്തുന്ന ബാവലി നദിയുടെ ഇരുതീരത്തും സ്ഥിതി ചെയ്യുന്ന ശൈവപ്രധാനമായ ക്ഷേത്രസന്നിധിയാണ് കൊട്ടിയൂര്‍. ദക്ഷയാഗം നടന്നതിവിടെയാണെന്നാണ് സങ്കല്പം.

ജാതി വ്യവസ്ഥകള്‍ കൊടികുത്തി വാണിരുന്ന സമയത്ത് പോലും എല്ലാ മതസ്ഥര്‍ക്കും പലവിധ അവകാശങ്ങളും കര്‍ത്തവ്യവും അനുവദിച്ചിരുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്ന്. ഈ ക്ഷേത്രത്തെ 'ദക്ഷിണകാശി എന്നു വിശേഷിപ്പിക്കാറുണ്ട്..വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളും പ്രസിദ്ധമാണ്

കണ്ണൂര്‍ ജില്ലയിലാണ്ഈ ദേവസ്ഥാനം. ഉത്തരകേരളത്തിലെ പ്രധാന ശിവക്ഷേത്രമാണിത്. തലശ്ശേരിയില്‍ നിന്ന് മാനന്തവാടി രോദില്‍ 64 കിലോമീറ്റര്‍ ചെല്ലുമ്പോല്‍ കൊട്ടിയൂരായി.വനാന്തരത്തില്‍ ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ആ സ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരമായ സൗന്ദര്യം കൊണ്ടും ഐശ്വര്യം കൊണ്ടും സുപ്രസിദ്ധമാണ്.

ബാവലി പുഴയുടെ വടക്ക തീരത്ത് "തിരുവഞ്ചിറ എന്ന അരുവിയുടെ നടുവിലാണ് കൊട്ടിയൂരിലെ പ്രധാന ആരാധന കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും ഉള്ളത്.ബാവലി തീരത്തിന്‍റെ അക്കരെയുള്ള ക്ഷേത്രത്തിലാണ് ഉത്സവം

ഏപ്രിലില്‍ തുടങ്ങുന്ന 28 ദിവസത്തെ വൈശാഖ മഹോത്സവമാണിവിടുത്തെ പ്രധാന ഉത്സവം. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന ത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വിശാഖ മഹോത്സവം നടക്കുന്നത്.പിന്നെ ജൂണീല്‍ രേവതി ഉത്സവവും നടക്കുന്നു.

ഇടവമാസത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിരവരെയുള്‍ല ഉത്സവം . ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെ ആരംഭിക്കുകയായി..കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു.

വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

ക്ഷേത്രത്തിനു ചേര്‍ന്ന മന്ദിരങ്ങളൊന്നും ഇവിടെയില്ല. തിരുവഞ്ചിറക്കു നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് കൊട്ടിയൂര്‍ ക്ഷേത്രം. 'അക്കരെ കൊട്ടിയൂര്‍ എന്നറിയപ്പെടുന്ന ഈ പ്രധാനക്ഷേത്രത്തില്‍ വൈശാഖോത്സവത്തില്‍ മാത്രമെ പ്രവേശനമുള്ളൂ.

പുഴയ്ക്ക് ഇക്കരെയുള്ള പ്രദേശം ഇക്കരെ കൊട്ടിയൂരാണ്. അവിടെയാണ് ഉപദേവതകളും മറ്റുമുള്ളത്‌
സാധാരണ ആളുകളെ ആകര്‍ഷിക്കുന്ന വര്‍ണ്ണങ്ങളോ മറ്റ് ആര്‍ഭാടങ്ങളോ ഒന്നും ഇവിടെയില്ലെന്നത് പ്രത്യേകതയാണ്.

ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പര്‍ണശാലകള്‍ നിര്‍മ്മിക്കുന്നു.കൂടാതെ വിവിധ സ്ഥാനികളുടെയും തന്ത്രിമാരുടെയും "കയ്യാല'കളാണ് ഇവിടെയുള്ളത്. വനമധ്യേയുള്ള ഈ ക്ഷേത്രത്തെ വലംവച്ചൊഴുകുന്ന തിരുവഞ്ചിറ ജലാശയം ക്ഷേത്രത്തിന് ശോഭയേറ്റുന്നു.

സംസ്ഥാനത്തിന്‍റെയും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ഉത്സവമാണിത്. പ്രധാന പൂജാസ്ഥലമാണ് മണിത്തറ.സ്വയംഭൂ ആയി കരുതപ്പെടുന്ന ശിവലിംഗമാണ് മുഖ്യ പ്രതിഷ്ഠ.

ബാവലിപ്പുഴയില്‍ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു.

ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

ദക്ഷപ്രജാപതിയുടെ യാഗസ്മരണ പുതുക്കുന്ന വൈശാഖ മഹോത്സവത്തില്‍ ഓടമുള മുറിച്ചെടുത്ത് വെള്ളത്തിലിട്ട് മൃദുവക്കി അടിച്ചു ചതച്ചു ചോറു കളഞ്ഞ് ചേകിമിനുക്കി ഏറ്റുക്കുന്നു. ഇതാണ് ഓടപ്പൂ. ദക്ഷന്റെ പ്രതീകമാണിത് .പതം വന്ന അഹന്തയുടേയും അഹങ്കാരത്തിന്റേയും പ്രതീകം. ഭക്തര്‍ പ്രസ്സാദമെന്നോണം ഓടപ്പൂ വാങ്ങി വാങ്ങി വീട്ടില്‍ കൊടുപോയി സൂക്ഷിക്കുന്നു.

ഐതിഹ്യം

ദക്ഷപ്രജാപതിയുടെ യാഗസ്മരണ പുതുക്കുന്ന വൈശാഖ മഹോത്സവം.സതി ആത്മാഹൂതി ചെയ്തതു ഇവിടെയാണ്
ദക്ഷയാഗത്തിന് ക്ഷണമില്ലാതെയെത്തിയ സതീദേവി, അച്ഛനായ ദക്ഷന്‍, ത്രിഭുവനനാഥനും തന്‍റെ പതിയുമായ ശ്രീ പരമേശ്വരനെ അധിക്ഷേപിക്കുന്നത് കേട്ട് യാഗാഗ്നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ് ക്രൂദ്ധനായ ശിവന്‍ ജടയില്‍ നിന്ന് കിരാതമൂര്‍ത്തിയെ സൃഷ്ടിച്ച് ദക്ഷന്‍റെ യാഗം മുടക്കി. കൂടാതെ ദക്ഷന്‍റെ തലയറുത്ത് ഹോമിച്ചു .

പിന്നീട് ദേവകളുടെ പ്രാര്‍ത്ഥനപ്രകാരം യാഗപ്പശുവിന്‍റെ തലയറുത്ത് ദക്ഷന്‍റെ കഴുത്തില്‍ വച്ച് ജീവന്‍ നല്‍കുകയും ചെയ്തു. സതി മറഞ്ഞ തറയായിക്കക്കാപ്പെടുന്ന സ്ഥലം "അമ്മാറക്കല്‍' എന്നാണ് അറിയപ്പെടുന്നത്. ഐതാണ് കൊട്ടിയൂരിണ്ടെ പ്രാധാന്യം

വനമായി മാറിയ പ്രദേശത്ത് ഒരിക്കല്‍ കുറിച്യര്‍ അന്പയച്ച ശിലയില്‍ നിന്ന് രക്തം വാര്‍ന്ന്നു. ഈ ശിലായണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്വയംഭൂലിംഗമായ ശിവന് എന്നാണ് വിശ്വാസം

വൈശാഖോത്സവം ആരംഭിച്ക്വ്ഹതിന്‍ പിന്നില്‍ മറ്റൊരു ഐതിഹ്യവും പറഞ്ഞുകേല്‍ക്കുന്നുണ്ട്. ത്രിശിരസ്സിന്‍റെ താമസസ്ഥലമായിരുന്നത്രേ കൊട്ടിയൂര്‍.. ഒത്ധ ദിവസം ഒരിക്കല്‍പരശുരാമന്‍ ഇവിടെ വന്നപ്പോള്‍ കലി അട്ടഹസിച്ചുകൊണ്ട് ഓടിവന്നു. ഇതു കണ്ടെ പര്‍ശുരാമന്‍ കലിയെ പിടിച്ചുകെട്ടി മര്‍ദ്ദിച്ചു

ത്രിമൂര്‍ത്തികളും ദേവന്മാരും കലിയെ കെട്ടഴിച്ചു വിടാന്‍ അപേക്ഷിച്ചു. കേരളത്തില്‍ കലിബാധയുണ്ടാവില്ലെന്ന ഉറപ്പിന്മേല്‍ പരശുരാമന്‍ കലിയെവിട്ടു കലിബാധ ഒഴിവാക്കാന്‍ 27 ദിവസത്തെ വൈശാഖ മഹോത്സവം നടത്തണമെന്ന് ത്രിമൂര്‍ത്തികള്‍ പരശുരാമനോട് ആവശ്യപ്പെട്ടു .കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം ആരംഭിച്ചത്‌ ഇങ്നനെയാണ്.

മണത്തണയിലെ കുളങ്ങരത്ത്, കരിന്പനക്കല്‍, ചാത്തോത്ത്, ആക്കല്‍, തിട്ടയില്‍ തറവാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു മുന്‍പ് ഉത്സവം ഇപ്പോല്‍ കൊട്ടിയൂര്‍ ദേവസ്വത്തിനാണ് ഉത്സവത്തിണ്ടെ ചുമതല

കൊട്ടിയൂരിലെ തൃക്കലശാട്ടം തുടങ്ങി വെച്ചത് കോഴിക്കോട്ടെ സമൂതിരിയാണ് ഒരിക്കല്‍ കോട്ടയത്ത് തന്പുരാന്‍റെ ക്ഷണം സ്വീകരിച്ചു കൊട്ടിയൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ സാമൂതിരി ക്ക്ഷേത്രമന്ദിരങ്ങഅപ്രിയമായി ചിന്തിച്ജ്ചു പോയതിനു പരിഹാരമായി പരിഹാരമായി കളഭാഭിഷേകം നടത്തമന്ന്! സമൂതിരി നിശ്ചയിച്ചു.

Share this Story:

Follow Webdunia malayalam