Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പതിഃ ഉത്തുംഗമായ തീര്‍ത്ഥാടന കേന്ദ്രം

തിരുപ്പതിഃ ഉത്തുംഗമായ തീര്‍ത്ഥാടന കേന്ദ്രം
FILEFILE
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് തിരുപ്പതി. ആന്ധ്ര പ്രദേശില്‍ തമിഴ്നാടിനോടും കര്‍ണ്ണാടകത്തോടും ചേര്‍ന്നു കിടക്കുന്ന ചിറ്റൂര്‍ ജില്ലയിലെ തിരുമല കുന്നുകളിലാണ് ഈ ക്ഷേത്രത്തിന്‍റെ സ്ഥാനം.

ദിവസേന ഈ ക്ഷേത്രത്തില്‍ മുപ്പതിനായിരത്തിലേറെ തീര്‍ത്ഥാടകര്‍ എത്തുന്നു എന്നാണ് കണക്ക്. ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന തിരുപ്പതി ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടെന്നാണ്. മറ്റൊരു പ്രത്യേകത ശ്രീകോവിലിനകത്ത് എല്ലാവര്‍ക്കും കയറാം എന്നുള്ളതാണ്.

ദ്രാവിഡ വാസ്തുവിദ്യാ ശൈലികളുടെ സമന്വയമാണ് ക്ഷേത്രത്തിനും ക്ഷേത്ര ഗോപുരങ്ങള്‍ക്കും എല്ലാമുള്ളത്. ഇതിനു കാരണം പല്ലവ ചോള പാണ്ഡ്യ വിജയനഗര രാജാക്കന്‍‌മാര്‍ അവരവരുടെ വകയായി ഓരോ കാലങ്ങളില്‍ മണ്ഡപങ്ങളും ഗോപുരങ്ങളും എല്ലാം പണിയിച്ചതാണ്.

കര്‍പ്പൂരം കൊണ്ടാണ് വെങ്കിടേശ്വരന്‍റെ വിഗ്രഹം പൊതിയുക. തല മുണ്ഡനം ചെയ്യുക ഈ ക്ഷേത്രത്തിലെ ഒരു വലിയ വഴിപാടാണ്.

രാവിലെ മൂന്നു മണിക്കാണ് സുപ്രഭാതം. അര്‍ദ്ധ രാത്രി വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ഭണ്ഡാര വരവാണ് ക്ഷേത്രത്തിന്‍റെ പ്രധാന വരുമാനം. ഈയടുത്തകാലത്ത് തിരുപ്പതി ഭണ്ഡാര വരവില്‍ വത്തിക്കാനെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
webdunia
FILEFILE


ശേഷാചലം എന്നാണ് തിരുമല കുന്നുകളുടെ പേര്. ഇവിടെ ഏഴു മലകളാണുള്ളത്. അവ ആദിശേഷന്‍റെ ഏഴു പത്തികളെയാണ് പ്രതിനിധീകരിക്കുന്നത്.

ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കിടാദ്രി എന്നിവയാണവയുടെ പേരുകള്‍. ഇതില്‍ വെങ്കിട ഗിരിയുടെ മുകളിലാണ് പരിപാവനമായ വെങ്കിടേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത് ശ്രീ സ്വാമി പുഷ്കരിണിയുടെ തെക്കേ തീരത്തോട് ചേര്‍ന്നാണിരിക്കുന്നത്.

സമുദ്രതീരത്തു നിന്നും 32,000 അടി മുകളിലാണ് തിരുമല കുന്നുകള്‍. 10.33 ചതുരശ്ര കിലോമീറ്ററില്‍ ഇവ വ്യാപിച്ചുകിടക്കുന്നു. കുന്നുകള്‍ക്ക് താഴെയുള്ള മുനിസിപ്പല്‍ ടൌണിനെയാണ് പൊതുവേ തിരുപ്പതി എന്നു വിളിക്കുന്നത്. കുന്നുകളെ തിരുമല എന്നും വിളിക്കുന്നു.


Share this Story:

Follow Webdunia malayalam