Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രഹ്മോത്സവം കലകളുടെ ഉത്സവം

പീസിയന്‍

ബ്രഹ്മോത്സവം കലകളുടെ ഉത്സവം
FILEFILE
തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ബ്രഹ്മോത്സവം ഭക്തിസാന്ദ്രമായ പുണ്യകാലം എന്നതിനോടൊപ്പം സംഗീത നൃത്താദി കലാ പരിപാടികളുടെ സംഗമ കാലം കൂടിയാണ്.

ബ്രഹ്മോത്സവത്തോടൊപ്പം വിപുലമായ രീതിയിലുള്ള നൃത്ത സംഗീത ഉത്സവവും തിരുമലയില്‍ നടക്കാറുണ്ട്. ഇവിടെ കലാ പരിപാടി അവതരിപ്പിക്കുക എന്നത് ഓരോ കലാകാരന്‍റെയും പ്രാര്‍ത്ഥനയും സ്വപ്നവുമാണ്.

തിരുമലയില്‍ മൂന്ന് സ്ഥലങ്ങളിലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം സാംസ്കാരിക പരിപാടികള്‍ നടത്താറുള്ളത്. തിരുമല തീര്‍ത്ഥാടക സൌകര്യ കേന്ദ്രത്തോട് ചേര്‍ന്ന ആസ്ഥാന മണ്ഡപം, അന്നമാചാര്യ കലാമന്ദിരം, തിരുപ്പതി മഹതി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് കലാ പരിപാടികള്‍ നടക്കുക.

ഈ കലാ പരിപാടികള്‍ ബ്രഹ്മോത്സവ പരിപാടികളുടെ പകിട്ട് കൂട്ടും എന്നതിലുപരി നമ്മുടെ സമ്പന്നമായ കലാ പാരമ്പര്യത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമായി അവയുടെ പരിമളം നാടെങ്ങും പരക്കാനും ഇടവരുന്നു.


Share this Story:

Follow Webdunia malayalam