Webdunia - Bharat's app for daily news and videos

Install App

അറിയാമോ ? അകാല നരയെ ചെറുക്കാന്‍ ഈ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ മാത്രം മതി !

ഇതൊന്നു പരീക്ഷിച്ചോളൂ... അകാല നരയെന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

Webdunia
വെള്ളി, 9 ജൂണ്‍ 2017 (15:45 IST)
ഇന്ന് പ്രായവ്യത്യാസമില്ലാതെ പിടിപ്പെടുന്ന രോഗമാണ് അകാല നര. ഇതിന് പലരും പല മരുന്നും ഉപയോഗിച്ച് ഫലം കിട്ടാതെ പോയവരാകും. പലപ്പോഴും ഇത്തരക്കാര്‍ മുടി കറുപ്പിക്കാന്‍ ഹെന്ന ചെയ്യാറുണ്ട്. എന്നാല്‍ ഹെന്ന മാത്രം അല്ല ഇതിനുള്ള പരിഹാരം. ഉള്ളി, കറിവേപ്പില.തുടങ്ങിയവയെല്ലാം അകാല നരയ്ക്കും, മുടിക്ക് നിറം ലഭിക്കാനുമുള്ള പ്രതിവിധികളാണ്.
 
ജലാംശം ഒട്ടുമില്ലാത്ത നെല്ലിക്കയും ഉലുവ പൊടിയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചാല്‍ മുടി നരയ്ക്കുന്നത് തടയാന്‍ കഴിയും കുടാതെ ഉള്ളിയും നാരങ്ങാനീരും സമാസമം ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തലയില്‍ എണ്ണ തേച്ച് കുളിക്കുന്നതും വളരെ നല്ലതാണ്. 
 
ഉള്ളി ചേര്‍ത്ത് തിളപ്പിച്ച വെളിച്ചെണ്ണ ചൂടാറിയ ശേഷം തലയില്‍ തേച്ച് കഴുകുക. ഉള്ളി ഈ രീതിയില്‍ ഉപയോഗിച്ചാല്‍ തലയോട്ടിയിലെ അഴുക്കിനെ ഇല്ലാതാക്കാം. തലയിലെ രക്തയോട്ടത്തെ വര്‍ധിപ്പിച്ച് മുടി വളരാനും ഇത് സഹായിക്കും. കറുവേപ്പില 200 മില്ലി വെളിച്ചെണ്ണയില്‍ ഇട്ട് കറുത്ത നിറം ആകുന്നത് വരെ തിളപ്പിച്ച് ചൂടാറിയ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. 
 
കുളിക്കുന്നതിനെ ഒരു മണിക്കൂര്‍ മുന്‍പ് ഇത് തലയില്‍ തേച്ച് പിടിപ്പികണം. എന്നാല്‍ തല നരയ്ക്കുന്നത് ഇല്ലാതാക്കാം മുടിക്ക് കറുപ്പ് നിറവും തിരിച്ച് കിട്ടും. ആഹാരത്തില്‍ ധാരാളം ഇലക്കറിയും പച്ചക്കറിയും ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ഈ രീതിയില്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ മുടിയുടെ നിറം വീണ്ടെടുക്കാം.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments