Webdunia - Bharat's app for daily news and videos

Install App

ഹൃദയാഘാതം വരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ജ്വാല ദീപക്
വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:31 IST)
മനുഷ്യ ജീവിതത്തിന്‍റെ താളം അവന്‍റെ ഹൃദയത്തുടിപ്പാണ്. ഈ താളം തെറ്റാതിരിക്കാന്‍ ഹൃദയത്തെ നന്നായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
 
ഹൃദയസംരക്ഷണത്തിനുവേണ്ട അടിസ്ഥാനകാര്യങ്ങള്‍:
 
കാര്‍ബോഹൈഡ്രേറ്റ്, എണ്ണ എന്നിവ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ ആഹാരരീതി സ്വീകരിക്കുക. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അരമണിക്കൂര്‍ വീതം നടക്കുക. പുകവലി ഒഴിവാക്കുക. ശരീര ഭാരം നിയന്ത്രിക്കുക. ബ്ലഡ്പ്രഷറും ഷുഗറും അധികമാവാതെ ശ്രദ്ധിക്കുക.
 
മത്സ്യമാംസാഹാരങ്ങള്‍, മധുരവും എണ്ണയുമടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കാതിരിക്കുക. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇട നല്‍കാതിരിക്കുക. എല്ലാ കാര്യത്തിലും പെര്‍ഫെക്ഷ്ന്‍ വേണം എന്ന കടുംപിടിത്തം മാറ്റുക.
 
കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൊളസ്ട്രോള്‍ ഹൃദയാഘാതത്തിന് കാരണമാകും. ക്രമം തെറ്റിയ ആഹാരരീതി തുടരുന്ന യുവാക്കളിലും ഹൃദയാഘാതത്തിന് സാദ്ധ്യത ഏറെയാണ്. സമീകൃതമായ ആഹാരരീതി, വ്യായാമം, വാള്‍ നട്സ് കഴിക്കുക ഇവയൊക്കെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കും. യോഗ അഭ്യസിക്കുന്നത് ഹൃദയത്തിന്‍റെ സംരക്ഷണത്തിന് നല്ലതാണ്.
 
ചായയും കാപ്പിയും കുടിക്കുന്നതുക്കൊണ്ട് ഹൃദയത്തിനു ദോഷമില്ല. പ്രമേഹം ഉള്ളവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാദ്ധ്യത കൂടുതലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments