പരിഹസിച്ചവര്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി വി ടി ബല്‍‌റാം

'മൊത്തം ഷോ ഓഫാണ്, സഹായിക്കണം’: വി ടി ബല്‍‌റാം

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (09:41 IST)
കരുണ, കണ്ണൂര്‍ മെഡിക്കല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് വി ടി ബല്‍‌റാം എം എല്‍ എ. അങ്കമാലി എംഎല്‍എ റോജി എം ജോണിനു പിന്നാലെ അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥനും ബല്‍റാമിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
 
’മാനുഷികപരിഗണന നല്‍കി യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്മാര്‍ ഇത്രയുംകാലം ഏത് സമാധിയില്‍ ആയിരുന്നു’ എന്നാണ് റോജി എം ജോണിന്റെ ചോദ്യം. ‘ഞാന്‍ മാത്രം മാന്യന്‍, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ആദര്‍ശരാഷ്ട്രീയത്തോട് അശേഷം താല്‍പ്പര്യമില്ല. ലൈക്കുകള്‍ക്കും കൈയടിക്കുംവേണ്ടി ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്നും ഒളിച്ചോടാനില്ലെന്നും റോജി എം ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
ഇതിനെതിരെയാണ് ബല്‍‌റാം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് അതിന് ഒരു കുറിപ്പും നല്‍കി കൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം. ‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്’ എന്നാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

തീപിടുത്ത സാധ്യത: ആമസോണിൽ വിറ്റ 2 ലക്ഷത്തിലധികം പവർ ബാങ്കുകൾ തിരികെവിളിച്ചു

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments