ട്രെയിനിനുള്ളിൽ ചുറ്റിപ്പിണഞ്ഞുകിടന്ന് പത്തടി നീളമുള്ള കൂറ്റൻ രാജവെമ്പാല, വീഡിയോ !

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2019 (16:42 IST)
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ട്രെയിനിനുള്ളിൽ കയറിയ പത്തടി നീളമുള്ള രാജവെമ്പാലയെ സാഹസൊകമായി പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. കത്ത്‌ഗോദാം റെയിൽവേ സ്റ്റേഷനിൽ ട്രെയിൽ നിർത്തിയിട്ട സമയത്തായിരുന്നു സംഭവം. ട്രെയിനിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
 
കത്ത്ഗോദാം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർതിയിട്ട സമയത്താണ് ബോഗിയിലേക്ക് രാജവെമ്പാല ഇഴഞ്ഞു കയറുന്നത് ശ്രദ്ധയിപ്പെട്ടത്. ഇതോടെ യാത്രക്കാരെ ട്രെയിനിൽനിന്നും ഇറക്കി അധികൃതർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ടാണ് ബോഗിക്കടിയിലേക്ക് ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്ന പാമ്പിനെ പിടികൂടിയത്.
 
വനം വകുപ്പ് ഉദ്യോഗസ്ഥാനായ ദക്കാദേയാണ് ടെയിനിൽ നിന്നും രാജവെമ്പാലയെ പിടികൂടുന്നതിന്റെ ദൃശ്യം ട്വിറ്റർ വഴി പങ്കുവച്ചത്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു. വീഡിയോക്ക് നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്  ട്രെയിനിൽ നിന്നും പിടികൂടിയ രാജ വെമ്പാലയെ ഉൾവനത്തിലെത്തിച്ച് തുറന്നുവിടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments