Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനിടെ അപകടം; മൂന്ന് പേർ മരിച്ചു, ശങ്കറിനും പരിക്ക്

ചിപ്പി പീലിപ്പോസ്
വ്യാഴം, 20 ഫെബ്രുവരി 2020 (08:45 IST)
കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 വിന്റെ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ അപകടം. ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. സംവിധായകൻ ശങ്കറിനും പറ്റിക്കേറ്റിട്ടുണ്ട്. 
 
ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ പൂനാമലയിലെ ഇ.വി.പി സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. 150 അടി ഉയരമുള്ള ക്രെയിനാണ് മറിഞ്ഞ് വീണത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം നടന്നത്. 
 
ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. അപ്രതീക്ഷിതമായ അപകടത്തിൽ ആർക്കും ഒന്നും ചെയ്യാനായില്ല. ക്രെയിൻ മറിഞ്ഞ് വീഴുന്നത് കണ്ട് അതിനു കീഴെ ഉണ്ടായിരുന്നവർ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിനടിയിൽ പെട്ട് മൂന്ന് പേർ മരിക്കുകയായിരുന്നു. മറ്റുള്ളവർക്ക് പറ്റിക്കേറ്റു. മരണപ്പെട്ടവരിൽ രണ്ട് പേര്‍ ശങ്കറിന്റെ സഹസംവിധായകരാണെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments