Webdunia - Bharat's app for daily news and videos

Install App

അഭയ കേസ്: വിധിയ്ക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകും

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2020 (12:34 IST)
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ വിധിയ്ക്കെതിരെ പ്രതികളായ തോമസ് കോട്ടൂരും, സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ക്രിസ്തുമസ് അവധിയ്ക്ക് ശേഷമായിരിയ്ക്കും പ്രതികൾ ഹൈക്കോടതിയെ സമീപിയ്ക്കുക. മുതിർന്ന അഭിഭാഷകൻ രാമൻ പിള്ള മുഖേനെയായിരിയ്ക്കും ഇവർ ഹർജി നൽകുക എന്നാണ് വിവരം. കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് പ്രത്യേക സിബിഐ കോടതി കോടതി ശിക്ഷ വിധിച്ചത്.   
 
1992 മാർച്ച് 21 നാണ് കോട്ടയം പയസ്സ് ടെൻത് കൊൺവെന്റിലെ കിണറിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടാകുന്നത്. പരാമവധി ശിക്ഷ തന്നെ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് തോമസ് കോട്ടുരുന്റെ അഭീഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കാൻസർ മുന്നാം ഘട്ടത്തിലാണെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. വൃക്ക സംബന്ധമായ രോഗവും പ്രമേഹ രോഗവും ഉണ്ടെന്നും ശിക്ഷയിൽ ഇളവ് നൽകണം എന്ന് സിറ്റർ സെഫിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 
 
കാണാൻ പാടില്ലാത്തെ സാഹചര്യത്തിൽ പ്രതികളെ കണ്ടെതിനെ തുടർന്ന് സംഭവം പുറത്തറിയാതിരിയ്ക്കാൻ സിസ്റ്റർ അഭയയെ കോടാലികൊണ്ട് തലയ്ക്കടിച്ച ശേഷം കിണറ്റിൽ തള്ളുകയായിരുന്നു എന്നാണ് സിബിഐ‌ കുറ്റപത്രം. കേസിലെ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയിലിനെ കോടതി വിചാരണകൂടാതെ വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽമെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലം പ്രതിയും മുൻ എസ്ഐയുമായ വി‌വി അഗസ്റ്റിനെ സിബിഐ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. 
 
ഒരു വർഷം മുൻപ് മാത്രമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചതിൽ എട്ട് നിർണായക സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചപ്പോഴും ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ. സിബിഐ അന്വേഷണം ആരംഭിച്ച് 16 വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. രാജുവിന്റെയും, പൊതു പ്രവർത്തകനായിരുന്ന കളകോട് വേണുഗോപാലിന്റെയും മോഴികൾ കേസിൽ പ്രോസിക്യൂഷന് സഹായകരമായി    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: വെറുതെ രാജിവെച്ചാല്‍ പോരാ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം; രാഹുലിനെതിരായ വികാരം ശക്തം

Rahul Mankoottathil: ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല; രാഹുലിനെ പുറത്താക്കണമെന്ന് ജോസഫ് വാഴയ്ക്കൻ

'പ്രൊഫസറായ വൈദികന്‍ ബലമായി ചുംബിച്ചു'; തുറന്നുപറച്ചിലുകളുമായി മുന്‍ കന്യാസ്ത്രീയുടെ ആത്മകഥ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിൽ കഴിയുന്നത് ഏഴ് പേർ

NimishaPriya: നിമിഷപ്രിയയുടെ മോചനം; കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പോ? സംശയമുയർത്തി കേന്ദ്രം

അടുത്ത ലേഖനം
Show comments