നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കീപ്പെന്നോ കാമുകിയെന്നോ വിളിക്കാം; ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അഭയ ഹിരൺമയി

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (11:15 IST)
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി. മുമ്പ് ഇവരുടെ ബന്ധത്തെക്കുറിച്ച് പലതരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് അഭയ ഇപ്പോൾ ആ ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
 
2008 മുതല്‍ ഞാനൊരു വിവാഹിതനുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഗായികയുടെ പോസ്റ്റ്. '2008 മുതല്‍ 2019 വരെ. ഞങ്ങളൊന്നിച്ച്‌ പൊതുയിടങ്ങളില്‍ ഒരുപാട് തവണ പ്രത്യക്ഷപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും ഞാനെന്റെ പ്രണയത്തെ കുറിച്ച്‌ പുറത്തു പറഞ്ഞിരുന്നില്ല. അതെ ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്. നിയമപരമായി വിവാഹിതനായ ആ വ്യക്തിയ്‌ക്കൊപ്പം ഞാന്‍ എട്ടുവര്‍ഷമായി ജീവിക്കുകയാണ്.
 
ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസോളം പ്രായ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് മുമ്പില്‍ ഞാന്‍ തീരെ ചെറുതാണ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച്‌ ജീവിക്കുന്നു. മഞ്ഞപത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം. ഒരു കുടുംബത്തിന്റെ പേര് ചീത്തയാക്കിയവള്‍ എന്നും വിളിക്കാം.
 
ഒളിച്ചോട്ടങ്ങള്‍ മടുത്തു, ഇനി പേടിക്കാന്‍ വയ്യ. അതുകൊണ്ട് ആ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ വരാൻ പോകുന്ന പൊങ്കാലയ്ക്ക് സ്വാഗതം' എന്നാണ് അഭയയുടെ കുറിപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments