അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന, ഇന്റർപോളിന്റെ സഹായം തേടും

അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന, ഇന്റർപോളിന്റെ സഹായം തേടും

Webdunia
ബുധന്‍, 11 ജൂലൈ 2018 (07:50 IST)
മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താൻ കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായം തേടും. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിൽ മൂന്നുപേർ  വിദേശത്തേക്ക് കടന്നുവെന്ന വിവരത്തെത്തുടാർന്നാണിത്.
 
എന്നാൽ ആരൊക്കെയാണ് കടന്നത് എന്നോ ഏത് പാസ്പോർട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത് എന്നോ സംബന്ധിച്ച കാര്യങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാൻ സാങ്കേതിക തടസ്സമുള്ളതിനാൽ അന്വേഷണം എൻഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്. 
 
കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകിയത്. ഇതിനിടയിലാണു കൊലയാളി സംഘത്തിലെ മൂന്നുപേർ വിദേശത്തേക്കു കടന്നതെന്നു സംശയിക്കുന്നു. ഇതേസമയം, കൊലപാതകം ചെയ്‌ത ആളുകളെ പത്ത് ദിവസത്തിനകം പിടിച്ചില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments