Webdunia - Bharat's app for daily news and videos

Install App

ദുബായിക്കാരനെ വിവാഹം കഴിച്ചു; താലികെട്ടിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക്, ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം വധു പോയി

പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയാണ് വിവാഹം കഴിഞ്ഞയുടന്‍ കാമുകനൊപ്പം പോയത്.

റെയ്നാ തോമസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (09:02 IST)
വിവാഹത്തിനു മുന്‍പും വിവാഹശേഷവുമെല്ലാം കാമുകനോടൊപ്പം സ്ത്രീകള്‍ പോകുന്ന കഥ ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ താലികെട്ടു കഴിഞ്ഞയുടന്‍ വാശി പിടിച്ച് പൊലീസ് ഇടപെടലിലൂടെ കാമുകനൊപ്പം പോയിരിക്കുകയാണ് വധു. പയ്യന്നൂര്‍ സ്വദേശിനിയായ യുവതിയാണ് വിവാഹം കഴിഞ്ഞയുടന്‍ കാമുകനൊപ്പം പോയത്.
 
കാഞ്ഞിരങ്ങാട് വണ്ണാറപ്പാറ സ്വദേശിയായുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ദുബായിലായിരുന്ന പയ്യനുമായി യുവതി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഞായറാഴ്ചയാണ് പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വച്ച് ആര്ഭാടമായി വിവാഹം നടന്നത്.
 
എന്നാല്‍ താലികെട്ടി കഴിഞ്ഞിറങ്ങി വണ്ണാരപ്പാറയിലെത്തിയെങ്കിലും വരന്റെ വീട്ടില്‍ കയറില്ലെന്ന് വധു വാശി പിടിച്ചു. തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. പൊലീസെത്തി യുവതിയോട് സംസാരിച്ചുവെങ്കിലും യുവതി തീരുമാനത്തിലുറച്ചു നിന്നു.
 
വരന്റെ വീട്ടുകാരാവശ്യപ്പെട്ട പ്രകാരം താലിമാല ഊരി തിരിച്ചു നല്‍കി. തനിക്ക് പട്ടാമ്പി സ്വദേശിയായ കാമുകനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി പൊലീസിലറിയിച്ചു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചു പോയി.
 
പിന്നീട് യുവതിയുടെ കാമുകനുമായി പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. ഇന്‍സ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നും രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നും യുവാവ് സമ്മതിച്ചു. പിന്നീട് കാമുകനും ബന്ധിക്കളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി യുവതിയുമായി മടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments