Webdunia - Bharat's app for daily news and videos

Install App

'തിയേറ്ററിൽ ഇരുന്ന സ്ത്രീയോടും, ലിഫ്റ്റിൽ വെച്ച് നടിയോടും അയാൾ ചെയ്തത്’- അലൻസിയറിനെതിരെ കൂടുതൽ ആരോപണം

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (12:53 IST)
ബോളിവുഡിൽ മാത്രമല്ല മലയാളത്തിലും മീ ടൂ തരംഗമാവുകയാണ്. മുകേഷിനും ഗോപീ സുന്ദറിനും പിന്നാലെ നടൻ അലൻസിയറിനെതിരെയാണ് ആരോപണം ഉയർന്നത്. ദിവ്യ ഗോപിനാഥ് ആണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോഴിതാ, ഗുരുതര ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം രംഗത്തെത്തിയിട്ടുണ്ട്.
 
അലൻസിയാർ സിനിമ ലൊക്കേഷനിൽവെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ശീതൾ ശ്യാം വ്യക്തമാക്കുന്നു. പലപ്പോഴും സെറ്റിൽ മദ്യപിച്ചായിരിക്കും ഇദ്ദേഹം എത്തുന്നത്. കൂടാതെ ഈ സിനിമയിലെ മറ്റൊരു നടിയോടും അലൻസിയർ ലിഫ്റ്റിൽവെച്ച് മോശമായി പെരുമാറിയിരുന്നു. 
 
ആഭാസം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ കാണാൻ സെറ്റിലുളളവർ ഒരുമിച്ചായിരുന്നു തിയേറ്ററിൽ പോയിരുന്നത്. അന്നും അലൻസിയാർ മദ്യ ലഹരിയിലായിരുന്നു. അടുത്തിരുന്ന സ്ത്രീയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശീതൾ ശ്യാം വെളിപ്പെടുത്തി.  
 
നടി ദിവ്യ ഗോപിനാഥ് മാത്രമല്ല നിരവധി താരങ്ങളും അലൻസിയാറിനെതിരെ പരാതി ഉയർത്തിയിരുന്നെന്ന് ആഭാസം സിനിമയുടെ സംവിധായകൻ ജൂബിത് നമ്രാടത്ത് വ്യക്തമാക്കി. ദിവ്യയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷം അലൻസിയർ ഫോണിൽ വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചുവെന്നും ജൂബിത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിജി ദന്തല്‍ കോഴ്‌സ് പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി

അതിജീവിതകൾക്കൊപ്പം തന്നെ, ദുരനുഭവങ്ങളുള്ളവർ നിയമപോരാട്ടങ്ങൾക്ക് സന്നദ്ധരായി മുന്നോട്ടുവരണം: കെ കെ രമ

Rahul Mamkootathil: രാഹുലിനെ ഒറ്റിയത് കൂട്ടത്തില്‍ നിന്ന്; യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ പോര് രൂക്ഷം

Stray Dogs Supreme Court Verdict : വാക്സിനേഷൻ നൽകി തുറന്ന് വിടാം, തെരുവ് നായ്ക്കളെ പറ്റി സുപ്രീം കോടതി പുറപ്പെടുവിച്ച 5 നിർണ്ണായക നിർദ്ദേശങ്ങൾ

അടുത്ത ലേഖനം
Show comments