പ്രകാശൻ തമ്പി ജ്യൂസ് കടയിലെത്തിയത് രണ്ടു പേര്‍ക്കൊപ്പം; ബാല‌ഭാസ്‌കറിന്റെ കാറിലുണ്ടായിരുന്ന സ്വര്‍ണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈബ്രാഞ്ച്

Webdunia
ഞായര്‍, 9 ജൂണ്‍ 2019 (10:57 IST)
ബാല‌ഭാസ്‌കര്‍ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നതു ഡ്രൈവർ അർജുനാണെന്ന്  ഫൊറൻസിക് റിപ്പോർട്ട്. അർജുന്റെ മുറിവുകളും കാറും പരിശോധിച്ചാണു കണ്ടെത്തൽ. റിപ്പോർട്ട് ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണന് ഫോറൻസിക് അധികൃതർ നൽകി.

ആരാണു കാറോടിച്ചതെന്നതിനു ശാസ്ത്രീയമായ തെളിവു ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. വാഹനത്തില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ബാലഭാസ്കറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ആഭരണങ്ങള്‍ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറി.

അതേസമയം; ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് പ്രകാശൻ തമ്പി എത്തിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കടത്തിയെന്ന് വ്യക്തമാകാന്‍ കൂടെയെത്തിയ ജമീലിനെയും സനല്‍‌രാജിനെയും  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

അടുത്ത ലേഖനം
Show comments