എവറസ്റ്റിനോളം വലിപ്പം, 19,461 കിലോമീറ്റർ വേഗം, ഭൂമിയുടെ സമീപത്തേക്ക് ഛിന്നഗ്രഹം കുതിക്കുന്നു

Webdunia
ബുധന്‍, 4 മാര്‍ച്ച് 2020 (15:13 IST)
എവറസ്റ്റ് കൊടുമുടിയേക്കാൾ വലിപ്പമുള്ള ഭീമാകാരമായ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തേയ്ക്ക് കുതിയ്ക്കുന്നു. 52768 (1998 OR2) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം അടുത്ത മാസാം ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകും എന്ന് നാസ വ്യക്തമാക്കി. ഏപ്രിൽ 29 പുലർച്ചെ 4.56ഓടെ ഛിന്നഗ്രഹം ഭുമിക്ക് സമീപത്ത് എത്തും എന്ന് നാസയുടെ സെന്റർ ഫോർ നിയർ ഒബ്ജക്സ് സ്റ്റഡീസ് വ്യക്തമാക്കി.
 
ഭൂമിയിൽ ആഗോള തലത്തിൽ തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തക്ക വലിപ്പമുള്ളതാണ് ഛിന്നഗ്രഹം. മണിക്കൂറിൽ 19,461 കിലോമീറ്റർ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഗവേഷകർ വ്യക്തമാക്കി. 
 
ഭൂമിക്ക് സമീപത്തുല്ല വസ്തുക്കളെ നിരീക്ഷിക്കുന്നതിനായി നാസ സ്ഥാപിച്ച ഹാർഡ്‌വെയറിന്റെ സഹായത്തോടെ 1998ൽ നസയാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. സൂര്യന് ചുറ്റും വലം വക്കുന്നതിന് 1340 ദിവസങ്ങളാണ് ഈ ഛിന്നഗ്രഹം എടുക്കുന്നത്. സ്വന്തം അച്ചുതണ്ടിൽ ഒരു തവണ കറങ്ങുന്നതിന് ഇതിന് ഏകദേശം നാലേകാൽ ദിവസം വേണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments