Webdunia - Bharat's app for daily news and videos

Install App

അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ല: മലക്കം മറിഞ്ഞ് ബി ഉണ്ണികൃഷ്ണന്‍

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (10:51 IST)
ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിൽ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവം നടി അര്‍ച്ചന പദ്മിനി തുറന്ന് പറഞ്ഞതോടെ വിഷയത്തിൽ അർച്ചനയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു. 
 
എന്നാൽ, അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിക്കില്ലെന്ന് ഇപ്പോൾ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് ഇത്.
 
മോശമായി പെരുമാറിയെ ഷെറിൻ സ്റ്റാൻലിക്കെതിരെ ഫെഫ്ക നടപടി സ്വീകരിച്ചിരുന്നുവെന്നും ഇതറിയാവുന്ന അർച്ചന ഇപ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തെന്നും കാണിച്ച് ഉണ്ണികൃഷ്ണൻ നിയമനടപടിക്കൊരുങ്ങിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ പിൻ‌വലിച്ചിരിക്കുന്നത്. 
 
ഷെറിന്‍ വില്‍സണെതിരെ ഫെഫ്ക നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്. ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഷെറിന്‍ സ്റ്റാന്‍ലിനെ തിരികെ ജോലിക്കെടുത്ത കാര്യത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കുമെന്നും അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

അറിയിപ്പ്: കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ രാത്രിയാത്രാ നിരോധനം

കുട്ടികളിലും കുഴഞ്ഞുവീണ് മരണം പതിവാകുന്നു; കാസര്‍കോട് നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടെ മരണം: പ്രധാനമന്ത്രി അനുശോചിച്ചു

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

Gold Price Kerala: പൊന്ന് മിന്നില്ല, ഇനി പൊള്ളും, പവൻ വില 55,000 കടന്ന് മുന്നോട്ട്

അടുത്ത ലേഖനം
Show comments