Webdunia - Bharat's app for daily news and videos

Install App

'കോടതി ഉത്തരവ് ആഘോഷമാക്കുന്ന പ്രതിപക്ഷം, കോവിഡ്‌ പ്രതിരോധപ്രവർത്തനത്തിനു തുരങ്കം വെയ്ക്കാൻ നോക്കുന്നത്‌ നല്ല രാഷ്ട്രീയമല്ല': ബി ഉണ്ണികൃഷ്ണൻ

അനു മുരളി
ബുധന്‍, 29 ഏപ്രില്‍ 2020 (11:51 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക് ഡൗണിൽ ആണ്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ഞെരുക്കമാണുള്ളത്. ഇതു മറികടക്കാൻ സർക്കാർ ഉദ്യോഗസ്ഥരായ അധ്യാപകരുടെ ശമ്പളത്തിൽ നിന്നും ആറ് ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, ഈ വിഷയത്തെ പ്രതിപക്ഷം ആഘോഷമാക്കുകയാണ് ചെയ്തത്. ഉത്തരവിനെതിരായി കോടതിയില്‍ പോയവരെ ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കന്മാര്‍ പിന്തിരിപ്പിക്കും എന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നും അവര്‍ കോടതി വിധിയില്‍ അനല്‍പമായ ആഹ്ലാദം പ്രകടിപ്പിക്കുകയുമാണ് ചെയ്തതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറയുന്നു.
 
ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ:
 
പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക്‌ പിടിക്കാനുള്ള സർക്കാർ ഉത്തരവിനു സ്റ്റെ. ഇതിനു മുമ്പ്‌ ഈ ഉത്തരവ്‌ ചില അദ്ധ്യാപകർ കത്തിച്ചു. കോടതിയുടെ ഉത്തരവ്‌ സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നാണ്‌ പ്രതിപക്ഷം പറയുന്നത്‌. സർക്കാർ ഉത്തരവിന്റെ നിയമപരമായ സാധുത മാത്രമാണ്‌ കോടതി പരിശോധിച്ചത്‌. അതിന്റെ ധാർമ്മികവും മനുഷ്യത്വപരവുമായ സൂചനകളിലേക്ക്‌ കടക്കുന്നതിൽ കോടതിക്ക്‌ പരിമിതികളുണ്ടാവാം. സത്യത്തിൽ, അങ്ങേയറ്റം സാമ്പത്തിക ഞെരുക്കമുണ്ടായപ്പോൾ, ആറു ദിവസത്തെ ശമ്പളം കടം ചോദിക്കുകയാണ്‌ സർക്കാർ ചെയ്തത്‌. ഈ കോടതിയിൽ പോയവരെ, ശ്രീ. ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൾ പറഞ്ഞു പിന്തിരിപ്പിക്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, കോടതിവിധിയിൽ അനൽപ്പമായ ആഹ്ലാദം പ്രകടിപ്പിക്കുകയാണവർ ചെയ്തത്‌. ഈ നാട്ടിലെ ഓരോത്തരും തങ്ങളുടെ സമ്പാദ്യത്തിലെ ഒരംശം സഹജീവികൾക്കായി മാറ്റിവെയ്ക്കുന്ന ഈ സാഹചര്യത്തിൽ,ഏതുവിധവും കോവിഡ്‌ പ്രതിരോധപ്രവർത്തനത്തിനു തുരങ്കം വെയ്ക്കാൻ നോക്കുന്നത്‌ നല്ല രാഷ്ട്രീയമല്ല.
 
കാരൂരിന്റെ “പൊതിച്ചോറി”ൽ ഒരദ്ധ്യാപകനുണ്ട്‌; വിദ്യാർത്ഥിയുടെ പൊതിച്ചോറു കട്ടു തിന്ന് വിശപ്പടക്കുന്ന ഒരദ്ധ്യാപകൻ. അയാളിൽ നിന്ന് , ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു വർഗ്ഗമായി അദ്ധ്യാപകർ മാറിയ ചരിത്രം നന്ദിപൂർവ്വം ഓർക്കേണ്ടത്‌ മുണ്ടശ്ശേരി മാഷ്‌ എന്ന വിദ്യാഭ്യാസ മന്ത്രിയേയും ഇ എം എസ്‌ എന്ന മുഖ്യമന്ത്രിയേയുമാണ്‌. സ്വകാര്യ മാനേജ്മെന്റുകളുടെ ചൂഷണത്തിൽ നിന്ന് അദ്ധ്യാപകരെ മോചിപ്പിച്ചത്‌, ആ ഭരണകർത്താക്കൾ ഒപ്പിട്ട വിപ്ലവകരമായ സർക്കാർ ഉത്തരവുകളാണ്‌. അന്ന്, ആ സർക്കാർ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചതിനെ തുടർന്നാണല്ലൊ വിമോചനസമരമുണ്ടായത്‌. ആ സമരത്തിന്റെ നെറികേട്‌ അഭിമാനമായി സിരകളിൽ കൊണ്ടു നടക്കുന്നവർ , ഉത്തരവ്‌ കത്തിക്കും. കോടതിവിധിയിൽ ആഹ്ലാദം കൊള്ളും. അത്ഭുതമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

പൊളിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആര്‍പ്പുക്കര പഞ്ചായത്ത്

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരണപ്പെട്ട ബിന്ദുവിന് ധനസഹായം, സംസ്‌കാര ചടങ്ങിന് 50,000 രൂപ നല്‍കും

നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Vaikom Muhammad Basheer: ജൂലൈ അഞ്ച്, വൈക്കം മുഹമ്മദ് ബഷീര്‍ ദിനം

അടുത്ത ലേഖനം
Show comments