ശബരിമല വിഷയത്തില്‍ ലിബിക്കെതിരേ പൊലീസ് കേസെടുത്തു; അറസ്‌റ്റ് ഉണ്ടായേക്കും

ശബരിമല വിഷയത്തില്‍ ലിബിക്കെതിരേ പൊലീസ് കേസെടുത്തു; അറസ്‌റ്റ് ഉണ്ടായേക്കും

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (08:51 IST)
സുപ്രീംകോടതി ഉത്തരവില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ ലിബിക്കെതിരേ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനിയായ ലിബിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ലിബി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി സുമേഷ് കൃഷ്‌ണ എന്നയാള്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍  അന്വേഷിച്ചു നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ലിബിക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ ലിബിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ളവ പൊലീസ് പരിശോധിച്ചു വരികയാണ്. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളിയായിട്ടാണ് മലകയറുന്നതെന്ന് എഴുതിയതാണ് ലിബിക്ക് വിനായി മാറിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments