Webdunia - Bharat's app for daily news and videos

Install App

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; വിധി റദ്ദാക്കണമെന്നും ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും താരം

സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; വിധി റദ്ദാക്കണമെന്നും ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും താരം

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (08:38 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ  ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും.

ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. ചിങ്കാര മാനുകളെ വേട്ടയാടിയ കേസുകളില്‍ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടതാണ്. സമാനമായ കേസാണ് ഇതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കും.  

അതേസമയം, ജാമ്യം നല്‍കിയാല്‍ അപ്പീല്‍ നല്‍കാനാണ് സല്‍മാനെതിരെ കേസ് നല്‍കിയ ബിഷ്‌ണോയ് സമുദായത്തിന്റെ തീരുമാനം.

സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണു താരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

സല്‍മാന്‍ ഖാനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍‌മാനെതിരെ കുറ്റം.

1998 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പൂ​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നാ​​ണു സ​​​ൽ​​​മാ​​​ൻ ജോ​​​ധ്പു​​​രി​​​ലെ​​​ത്തി​​​യ​​​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments