Webdunia - Bharat's app for daily news and videos

Install App

പറഞ്ഞത് ചരിത്ര യാഥാർത്ഥ്യമെന്ന് ആവർത്തിച്ച് കമൽ ഹാസൻ, കോടതിയുടെ നിയമപരിധിക്ക് പുറത്തുവരുന്ന കാര്യമെന്ന് കോടതിയും!

Webdunia
വ്യാഴം, 16 മെയ് 2019 (10:21 IST)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന് താൻ പറഞ്ഞത് ചരിത്ര യാഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ ഹാസൻ. പലപ്പോഴും ചരിത്ര സത്യങ്ങൾക്ക് കയ്പ്പേറും. ആ കയ്പ് മരുന്നായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
 
‘ഞാൻ പറഞ്ഞത് ശരിക്കും മനസിലാകാതെയാണ് എനിക്കെതിരെ കലാപാഹ്വാനം വരെ നടത്തുന്നത്. എന്റെ കുടുംബാംഗങ്ങളെല്ലാം ഹൈന്ദവരാണ്, ആരേയും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല. തീവ്രവാദി എന്നാണ് പറഞ്ഞത്’- കമൽ ഹാസൻ ആവർത്തിച്ചു. 
 
അതേസമയം, സംഭവത്തിൽ കമല്‍ ഹാസനെതിരായി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈകോടതി. ബി.ജെ.പി നേതാവ് അശ്വനി ഉപധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈകോടതി വാദം കേള്‍ക്കാന്‍ വിസമ്മതിച്ചത്. ഇത് കോടതിയുടെ നിയമപരിധിക്ക് പുറത്ത് വരുന്ന കാര്യമാണെന്നാണ് കോടതി ചുണ്ടിക്കാട്ടിയത്.
 
ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ഹരജി നല്‍കിയിരുന്നത്. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണ്‍ ചെയ്യുമ്പോള്‍ ശബ്ദം ശരിയായി കേള്‍ക്കുന്നില്ലേ, കാരണങ്ങള്‍ ഇവയാകാം

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനു രജിസ്റ്റര്‍ ചെയ്യാം

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

അടുത്ത ലേഖനം
Show comments