സര്‍ക്കാര്‍ ഇടപെട്ടു; കൊച്ചിക്ക് ഫുട്ബോളിനെ മതി, ക്രിക്കറ്റ് കാര്യവട്ടത്തേക്ക്

ഒടുവില്‍ തീരുമാനമായി!

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (12:29 IST)
നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന ജനറല്‍ ബോഡി മീറ്റില്‍ അന്തിമ തീരുമാനമുണ്ടാകും.
 
കളി ആദ്യം നിശ്ചയിച്ചിരുന്നത് കാര്യവട്ടത്ത് തന്നെയായിരുന്നു. പിന്നീട് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. എന്നാല്‍, ഫുട്ബോള്‍ ആരാധകരുടെ എതിര്‍പ്പുകള്‍ ശക്തമായതോടെയാണ് കളി വീണ്ടും തിരുവനന്തപുരത്ത് തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.
 
കൊച്ചിയില്‍ ഫുട്ബോളിനായി സജ്ജമായിരിക്കുന്ന സ്റ്റേഡിയം മാറ്റുന്നതില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇടപെട്ട സച്ചിനും ശശി തരൂരിനും ബിസിസിഐ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായാണു സൂചന.
 
ഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നും വ്യക്തമാക്കി. വിവാദം ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നും വിവാദത്തിലൂടെ ക്രിക്കറ്റ് കൊച്ചിയില്‍ നടത്തണമെന്ന് ഉദ്ദേശമില്ലെന്നും ബി സി സി ഐ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേബി പൗഡര്‍ കാന്‍സര്‍ കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തി ജൂറി

പുലരുമോ സമാധാനം? ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ട്രംപ് ഈജിപ്തിലേക്ക്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments