മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍!

എന്ത് വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നു, കേരളത്തില്‍ വംശീയ വേര്‍തിരിവ് ഉണ്ടാകാന്‍ താരങ്ങള്‍ കാരണമായി: സംവിധായകന്‍ പറയുന്നു

Webdunia
ബുധന്‍, 11 ഏപ്രില്‍ 2018 (09:26 IST)
തമിഴര്‍ക്ക് അവരുടെ സ്വത്വം എന്ന് പറയുന്നത് ഒരു ആവേശമാണ്. തമിഴ് ഭാഷയ്ക്കായിട്ടും തമിഴ് ജനതയുടെ വിശ്വാസങ്ങള്‍ക്കായിട്ടും അവര്‍ ഒറ്റക്കെട്ടായി തന്നെ നില്‍ക്കും. സിനിമയില്‍ മാത്രമല്ല, അവരുടെ വികാരങ്ങളെ വ്രണപ്പെടുന്നത് ഏത് മേഖലയില്‍ നിന്നാണെങ്കിലും തമിഴ്സിനിമാലോകം ഒന്നായി തന്നെ നിലയുറപ്പിക്കാറുണ്ട്. അതിന്റെ അവസാന കാഴ്ചയാണ് കാവേരി വിഷയം.
 
കാവേരി വിഷയത്തില്‍ തമിഴ് സിനിമാ താരങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും ദേശീയ തലത്തില്‍ വാര്‍ത്തായിരിക്കുകയാണ്. തമിഴ് സിനിമയുടെ ‘രാഷ്ട്രീയ ഒത്തൊരുമ’ ഒരിക്കല്‍ പോലും മലയാള സിനിമ മേഖലയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് സംവിധായകന്‍ ഡോ. ബിജു സൌത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 
വിരലിലെണ്ണാവുന്ന ആളുകള്‍ ഒഴിച്ച് മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പൊതു വിഷയങ്ങളില്‍ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ബിജു പറയുന്നു. സാംസ്‌കാരിക, രാഷട്രീയ ഇടങ്ങളില്‍ ഇടപെടേണ്ടവരാണ് സിനിമാക്കാര്‍ എന്ന ഒരു ധാരണ ഇവര്‍ക്കാര്‍ക്കും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  
 
‘പണമെന്നതിനപ്പുറും ഒന്നുമില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ കടുത്ത സ്ത്രീവിരുദ്ധമായ സിനിമകളോ വംശീയമായ അധിക്ഷേപമുള്ള സിനിമകളോ അണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. അവര്‍ ചെയ്തുകൂട്ടിയിട്ടുള്ള അപകടം ചെറുതല്ല. കേരള സമൂഹത്തെ ഇന്ന് നാം കാണുന്ന തരത്തില്‍ വംശീയമായിട്ട് മാറ്റിയതിലൊക്കെ വലിയൊര പങ്ക് ഈ താരങ്ങള്‍ക്കുണ്ട്. അവര്‍ വലിയ സാംസ്‌കാരിക കുറ്റകൃത്യമാണ് ചെയ്തത്‘. 
 
മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇന്ത്യയിലെ വലിയ അഭിനേതാക്കളാണ്. പക്ഷേ, ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ മാറേണ്ടതുണ്ട്. കോമഡികളും റൊമാന്റിക് സീനുകളും ഒന്നുമല്ല അവര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അവര്‍ ചെയ്യുന്നത് പണത്തിനു വേണ്ടിയിട്ടാണ്. പണത്തിന് വേണ്ടി മാത്രം. പണമാണ് എല്ലാത്തിന്റേയും ആധാരമെന്നാണ് ഇവരൊക്കെ കരുതിയിരിക്കുന്നത്. പണം കിട്ടിയാല്‍ എന്ത് വൃത്തിക്കേടും ചെയ്യും എന്ന മട്ടിലാണ് അവരുടെ ജീവിതവും കരിയറും പൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്ത് വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതാണ് അവരുടെ ധാര്‍മ്മിക ബോധം’ - ബിജു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments