Webdunia - Bharat's app for daily news and videos

Install App

കുരങ്ങുകളെക്കൊണ്ട് ശല്യം, പട്ടിയെ കടുവയാക്കി പേടിപ്പിച്ച് കർഷകൻ !

Webdunia
വെള്ളി, 29 നവം‌ബര്‍ 2019 (19:48 IST)
വിളകൾ നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ ഒരു കർഷകൻ നടത്തിയ ബുദ്ധിപരമായ നിക്കമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. വളർത്തുനായയെ ചായം പൂശി കടുവയാക്കി മാറ്റിയാണ് കുരങ്ങുകളെ കർഷകൻ ഭയപ്പെടുത്തി ഓടിക്കുന്നത്. ഷിമോഗയിലെ ശ്രീകാന്ത് ഗൗഡ എന്ന കർഷകന്റേതാണ് ഈ ബുദ്ധി.
 
തവിട്ട് നിറത്തിലുള്ള വളർത്തുനായയുടെ മേൽ കുറച്ച് കറുത്ത വരകൾ നൽകിയതോടെ മെലിഞ്ഞ ഒരു കടുവയുടെ രൂപമായി നായക്ക്. വിള തിന്നാൽ എത്തുന്ന കുരങ്ങുകൾ നായയെ കണ്ട് കടുവയെന്ന് തെറ്റിദ്ധരിച്ച് കൃഷിയിടത്തിന്റെ അടുത്തേക്ക് പോലും എത്തുന്നില്ല എന്നതാണ് കർഷകന് ആശ്വാസം നൽകുന്നത്.
 
കർണാടകയുടെ വടക്കൻ പ്രദേശങ്ങൾ സന്ദർശിച്ചതോടെ അവിടുത്തെ കർഷകർ കുരങ്ങുകളെ ഓടിക്കാൻ കടുവകളുടെ രൂപങ്ങൾ കൃഷിയിടങ്ങളിൽ വക്കുന്നത് ശ്രീകാന്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ പാവകൾ സ്ഥാപിച്ചാൽ കുറച്ചുദിവസം കഴിഞ്ഞാൽ കുരങ്ങുകൾക്ക് ഭയം കുറഞ്ഞു വരും എന്നതിലാണ് നായയെ കടുവയാക്കി മാറ്റാൻ കർഷകൻ തീരുമാനിച്ചത്. സംഭവം എന്തായാലും വലിയ വിജയമായി മാറിയിരിക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

അടുത്ത ലേഖനം
Show comments