എ സി കാറിനകത്ത് ഒറിജിനൽ ഗംഭീർ, പിന്നിൽ വെയിലേറ്റ് വോട്ട് ചോദിച്ച് ഡ്യൂപ്ലിക്കേറ്റ്; ബിജെപിയുടെ നാണം‌കെട്ട കളി ഇങ്ങനെ

Webdunia
വെള്ളി, 10 മെയ് 2019 (18:52 IST)
ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ഡ്യൂപ്ലിക്കേറ്റിന് തുറന്ന വാഹനത്തില്‍ നിര്‍ത്തി പ്രചരണം നടത്തുന്നതായി ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. ഒറിജനൽ ഗംഭീർ എ സി കാറിനുള്ളിൽ ഇരുന്ന് സംസാരിക്കുകയും ഡ്യുപ്ലിക്കേറ്റ് ഗംഭീർ പിന്നിലെ ഓപ്പൺ വണ്ടിയിൽ പൊരിവെയിലത്ത് വോട്ട് ചോദിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. 
 
ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഗംഭീറിനെ പരിഹസിച്ച് ട്വീറ്റും ചെയ്തു. ഗംതം ഗംഭീര്‍ എ സി കാറില്‍ ഇരിക്കുന്നു. അദ്ദേഹത്തിന് കടുത്ത ചൂട് പ്രശ്‌നമായിരിക്കാം. അദ്ദേഹത്തിന്റെ സ്ഥാനത്ത് തൊപ്പി ധരിച്ച് ഡ്യൂപ്‌ളിക്കേറ്റ് നില്‍ക്കുന്നു. - ആം ആദ്മി കുറിച്ചു.
 
ട്വിറ്ററില്‍ ഡ്യൂപ്‌ളിക്കേറ്റിനെ വച്ചുള്ള പ്രചരണത്തെച്ചൊല്ലി വാക്‌പോര് തുടരുകയാണ്. യഥാര്‍ത്ഥ ഗംഭീര്‍ മുന്‍സീറ്റിലാണെന്ന് അറിയുന്നത് കൊണ്ടല്ലേ ആളുകള്‍ സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതെന്ന് എന്നാണ് ബിജെപി അനുഭാവികളുടെ മറുവാദം. ബിജെപിയും ഗംഭീറും ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

അടുത്ത ലേഖനം
Show comments