Webdunia - Bharat's app for daily news and videos

Install App

ആലിയയെ അറിയില്ല എന്ന് മുൻ ക്രിക്കറ്റ് താരം, ആലിയ ഭട്ട് നൽകിയ മറുപടി ചിരിപടർത്തി !

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (20:25 IST)
മുൻ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ഹെർഷെലെ ഗിബ്ബ്സ് പങ്കുവച്ച ഒരു ട്വീറ്റാണ് ട്വിറ്ററീൽ ഒരു നീണ്ട ചർച്ചക്ക് തന്നെ വഴിവച്ചത്. 'നമ്മുടെ ട്വീറ്റ് ട്വിറ്റർ തന്നെ ഏറ്റെടുക്കുമ്പോഴുള്ള നമ്മുടെ ഫീലിങ്' എന്ന് കുറിച്ച് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ ഒരു മനോഹര ഗിഫ് അനിമേഷനാണ് ഗിബ്ബ്സ് ട്വീറ്റ് ചെയ്തത്.
 
ആലിയ ഭട്ട് അരെന്ന് അറിയാതെയായിരുന്നു. ഇത്. ട്വീറ്റ് കണ്ട ഇന്ത്യക്കാർ അലിയ ഭട്ടിനെ അറീയുമോ എൻൻ ഗിബ്ബ്സിനോട് ആരാഞ്ഞു. 'ആ സ്ത്രീ ആരെണെന്ന് എനിക്കറിയില്ല, മനോഹരമയ ഒരു ഗിഫ് അനിമേഷനാണ്' എന്നായിരുന്നു ഗിബ്ബ്സിന്റെ മറുപടി. ഇതോടെ ആലിയ ഭട്ട് അരെന്ന് ഇന്ത്യക്കാർ ഗിബ്ബ്സിന് പറഞ്ഞു കൊടുത്തു നിരവധി പേരാണ് ഗിബ്ബ്സിന്റെ ട്വീറ്റിന് കമന്റുകളുമായി എത്തിയത്.
 
കൂട്ടത്തിൽ ഒരാൾ ആലിയയുടെ ട്വിറ്റർ അക്കൗണ്ട് ഗിബ്ബ്സിന് ഷെയർ ചെയ്തു. ഇതോടെ ആലിയയെ ടാഗ് ചെയ്തുകൊണ്ട് അതേ ഗിഫ് വീഡിയോ ട്വീറ്റ് ചെയ്തു ഗിബ്ബ്സ്. 'താങ്കൾ ഒരു ബോളിവുഡ് താരമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു' എന്നായിരുന്നു ട്വീറ്റ്. ഇത് കണ്ട് ആലിയ വൈകാതെ മറുപടി നൽകി. അതും ആലിയയുടെ തന്നെ മറ്റൊരു ഗിഫ് ട്വീറ്റിലൂടെ, ക്രിക്കറ്റിലെ ഫോർ റൺസ് സൈൻ ആയിരുന്നു ആലിയയുടെ മറുപടി.
 
അവിടെയും അവസാനിച്ചില്ല ട്വീറ്റുകൾ ഉടൻ തന്നെ ഗിബ്ബ്സിന്റെ മറുപടി ട്വീറ്റ്. 'ഫോർ അല്ല സിക്സുകളുമായാണ് ഞാൻ ഡീൽ ചെയ്യാറുള്ളത്' എന്നായിരുന്നു ഗിബ്ബ്സിന്റെ മറുപടി.  നിരവധി പേരാണ് ഗിബ്ബ്സിന്റെ ഈ മറുപടിക്ക് കമന്റുമായി രംഗത്തെത്തിയത്. ഈ ചർച്ച ട്വിറ്ററിൽ ഏറെ നേരം നീണ്ടുപോവുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments