Webdunia - Bharat's app for daily news and videos

Install App

അവളുടെ സന്തോഷമാണ് വലുത്, ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്, കുട്ടികളെ എപ്പോൾ വേണമെങ്കിലും കാണാനും അനുവാദം !

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2019 (16:05 IST)
വിവാഹേതര ബന്ധങ്ങൾ എപ്പോഴും വലിയ വഴക്കകൾക്കും കൊലപാതകങ്ങൾക്കും വരെ കാരണമാകാറുണ്ട്. എന്നാൽ പൂർവ കാമുകനുമമൊത്തുള്ള ഭാര്യയുടെ ബന്ധം മനസിലാക്കിയതോടെ കാമുകനൊപ്പം ജിവിക്കാൻ ഭാര്യക്ക് അനുവാദം നൽകിയിരികുകയാണ് ഭർത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം ഉണ്ടായത്. കുട്ടികളെ എപ്പോൾ വേണമെങ്കിലും കാണാനുള്ള സമ്മതവും ഭർത്താവ് നൽകി.
 
ഏഴു വർഷങ്ങൾക്ക് മുൻപാണ് സോഫ്റ്റ്‌വെയർ എഞ്ചിനിയറായ യുവാവ് ഫാഷൻ ഡിസൈനറായ യുവതിയെ വിവാഹം കഴിച്ചത്. സന്തുഷ്ടമായ കുടുംബ ജീവിതം തന്നെയായിരുന്നു ഇവരുടേത്. ഇവർക്ക് രണ്ട് കുട്ടികളും പിറന്നു. എന്നാൽ ഏഴു വർഷങ്ങൾക്ക് മുൻപ് യുവതി പ്രണയിച്ചിരുന്ന യുവാവ് വിവാഹം പോലും വേണ്ടെന്നുവച്ച് ജീവിതം തള്ളി നീക്കുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇവരുടെ മനസ് മാറുകയായിരുന്നു.
 
മുൻ കാമുകനുമായുള്ള ബന്ധം ഭർത്താവ് തിരിച്ചറിഞ്ഞതോടെ വീട്ടിൽ വലിയ ബഹളങ്ങൾ തന്നെയുണ്ടായി. തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയെ ഇനി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിക്കില്ല എ\ന്ന് മനസിലായതോടെ കാമുകനൊപ്പം യുവതിയെ അയക്കാൻ താൻ തയ്യാറാണ് എന്ന് ഭർത്താവ് കുടുംബ കോടതിയിൽ അറിയിക്കുകയായിരുന്നു.       
 
കുട്ടികളെ വിട്ടുതരണമെന്നും ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടു ഇത് ഭാര്യ അംഗീകരിക്കുകയും ചെയ്തു. പകരം കുട്ടികളെ എപ്പോൾ വേണമെങ്കിലും കാണാനുള്ള പൂർണ സ്വാതന്ത്ര്യവും ഭർത്താവ്ന്മുൻ ഭാര്യക്ക് നൽകി. ഇതോടെ പ്രശ്നങ്ങളിൽ ഒത്തുതിർപ്പാവുകയായിരുന്നു. കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് താൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്ന് യുവാവ് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments