Webdunia - Bharat's app for daily news and videos

Install App

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2393.78 അടി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്', 2400 അടി എത്തുന്നതിന് മുമ്പായി ഡാം തുറക്കും

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2393.78 അടി; രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്', 2400 അടി എത്തുന്നതിന് മുമ്പായി ഡാം തുറക്കും

Webdunia
ഞായര്‍, 29 ജൂലൈ 2018 (10:20 IST)
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2393.78 അടിയായി. രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്' ജാഗ്രതാനിർദ്ദേശം നല്‍കും. ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപു തുറക്കുമെന്നും റിസ്ക് എടുക്കാൻ വൈദ്യുത വകുപ്പ് തയാറല്ലെന്നും മന്ത്രി എം.എം.മണി പറഞ്ഞു.
 
ഓറഞ്ച് അലർട്ട് നൽകുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപായി ഡാം തുറക്കാനാണ് തീരുമാനം. നീരൊഴുക്ക് കൂടിയാൻ ഡാം തുറക്കുകമാത്രമേ പോംവഴിയുള്ളൂ. 2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ടു തുറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഡാം തുറക്കുന്നത് ഒഴിവാക്കാനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്നാണ് ജലസേചന വകുപ്പിന്റെ ഈ തീരുമാനം.
 
1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments