‘അമ്മയിൽ നിന്നും പൈസ അടിച്ചുമാറ്റിയാൽ ഇതുപോലെയാകും‘ - പൊതുവേദിയിൽ ഇന്നസെന്റിന്റെ തുറന്നുപറച്ചിൽ

ശ്രീനിവാസനും മമ്മൂട്ടിയുമായിരുന്നു ആവശ്യപ്പെട്ടത്: അമ്മയിലെ കാര്യങ്ങൾ തുറന്നുപറഞ്ഞ് ഇന്നസെന്റ്

Webdunia
ശനി, 26 മെയ് 2018 (12:06 IST)
ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ താരസംഘടനയായ അമ്മയിൽ നിന്നും പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്ന കാര്യം ഇന്നസെന്റ് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇന്നസെന്റ്. 
 
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അണിയറനീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടയിലാണ് രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഇന്നസെന്റ് രംഗത്തെത്തിയിട്ടുള്ളത്. ചാനല്‍ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.
 
ശ്രീനിവാസന്റേയും മമ്മൂട്ടിയുടെയും ഒക്കെ താൽപ്പര്യ പ്രകാരമായിരുന്നു ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആകുന്നത്. ഇക്കാര്യത്തെ കുറിച്ച് ഇന്നസെന്റിനോട് പറഞ്ഞത് ശ്രീനിയായിരുന്നു. കേട്ടതും ഇന്നച്ചൻ അമ്പരന്നു. ഹാസ്യപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താന്‍ നേതൃനിരയിലേക്കെത്തിയാല്‍ ശരിയാവില്ലെന്ന് ശ്രീനിയോട് പറഞ്ഞുവെന്നും ഇന്നസെന്റ് പറയുന്നു. ഇന്നസെന്റിന്റെ വാക്കുകളിലൂടെ:
 
‘നിങ്ങളാകുമ്പോൾ ഹാസ്യരൂപേണ കാര്യങ്ങളെ നോക്കും. തമാശയും പറയും, കൂടെ കാര്യവും. ഞങ്ങളെപ്പറ്റി കഥകളുണ്ടാക്കുമ്പോള്‍ നിങ്ങളും അതിലുണ്ടാവാറുണ്ട്. ഞങ്ങളേക്കാളും മോശമായാണ് നിങ്ങള്‍ നിങ്ങളെ ചിത്രീകരിക്കാറുള്ളത്. അതുകൊണ്ട് തന്നെ നിങ്ങള്‍ പ്രസിഡന്റാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ‘ എന്നായിരുന്നു ശ്രീനി പറഞ്ഞത്.   
 
ജയസൂര്യയ്ക്കൊപ്പമായിരുന്നു ഇന്നസെന്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ ജയസൂര്യ തനിക്കുണ്ടായ ഒരനുഭവവും ഓർത്തെടുത്തു. 
 
ഇന്നസെന്റിന് ക്യാൻസർ പിടിപെട്ട സമയത്തെ കാര്യമാണ് ജയസൂര്യ പറഞ്ഞത്. ‘അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. സംഭവം അറിഞ്ഞതും ഞാൻ ആകെ ശോകമായി ഇരിക്കുകയാണ്. ആകെ ഡെസ്പായി സംസാരിച്ചിരുന്ന തന്നോട് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു- അതേ എനിക്ക് നിന്നോടൊക്കെ ഒരു കാര്യമേ പറയാനുള്ളൂ. ഒരിക്കലും അമ്മയില്‍ നിന്നും പണം അടിച്ചുമാറ്റരുത്. അങ്ങനെ ചെയ്താല്‍ ഇതുപോലെയിരിക്കും. കാന്‍സര്‍ ആണെന്നറിഞ്ഞതിന് ശേഷം വിളിച്ചപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. - ജയസൂര്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments