ഇര ദിലീപിന്റെ കഥ തന്നെ?

''എന്തിനാ ചേട്ടാ വെറുതേ വായില്‍ തോന്നിയതൊക്കെ പറയുന്നേ?’ - ദിലീപിന്റെ ഡയലോഗുമായി ഇരയുടെ ടീസര്‍

Webdunia
തിങ്കള്‍, 12 മാര്‍ച്ച് 2018 (13:06 IST)
ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ഇരയുടെ ടീസര്‍ ശ്രദ്ധേയമാകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ വ്യക്തി ജീവിതവും കേസുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് വിവരം.
 
ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം തെളിവടെുപ്പിനു വേണ്ടി കൊണ്ടുപോയ വേളയില്‍ താരം പറഞ്ഞ അതേ ഡയലോഗാണ് പുതിയ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നത്’ എന്നായിരുന്നു ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 
 
ദിലീപിന്റെ ഈ വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ടീസര്‍ പുറത്തിറക്കിയത്. ഇതോടെ ടീസര്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാക്കി. ടീസറില്‍ തെളിവെടുപ്പിനു കൊണ്ടു പോകുന്ന വേളയിലാണ് ഗോകുല്‍ സുരേഷിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നത്. ഷൈജു എസ്എസ് ആണ് സിനിമ സംവിധാനം ചെയുന്നത്.
 
മന്ത്രിയുടെ കൊലപാതകത്തില്‍ അറസ്റ്റിലാവുന്ന യുവാവിനെ തെളിവെടുപ്പിനു കൊണ്ടു വരുന്ന രംഗങ്ങളിലാണ് ഈ ഡയലോഗ്. ചെയ്യാത്തകുറ്റത്തിന് പൊലീസ് പിടിക്കുന്ന യുവാവ് നിരപരാധിത്വം തെളിയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ പോലെയല്ല, പാകിസ്ഥാനിലെ എണ്ണ പെട്ടെന്ന് തീരും: പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി

പ്രിയങ്ക ചോപ്രയുടെ 'അനോമലി' ഇനി അംബാനിയുടെ കൈകളിൽ; വൻ ബ്രാൻഡ് ഏറ്റെടുക്കലുമായി റിലയൻസ് റീട്ടെയ്‌ൽ

ഉച്ചയ്ക്ക് ശേഷം കനത്ത മഴ; സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

70ൽ താഴെയാകില്ല, ആത്മവിശ്വാസത്തോടെ സിപിഎം, എക്സിറ്റ് പോളുകൾ തള്ളി

വോട്ടെടുപ്പ് തീർന്നതും യൂ ടേൺ, ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments